Connect with us

Kozhikode

ഡോ. മാധവിക്കുട്ടിയുടെ വീട് ആക്രമിച്ച കേസില്‍ നടപടിയെടുക്കാത്തതിനെതിരെ പ്രതിഷേധം

Published

|

Last Updated

കോഴിക്കോട്: ഗുരുവായൂരപ്പന്‍ കോളജിലെ സുവോളജി വിഭാഗം മേധാവി ഡോ. എം മാധവിക്കുട്ടിയുടെ വീട് ആക്രമിച്ചക്കേസില്‍ തുടര്‍ നിയമ നടപടികള്‍ എടുക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിഷേധ കൂട്ടായ്മയും സായാഹ്ന ധര്‍ണയും സംഘടിപ്പിക്കുന്നു.
ആള്‍ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ നാളെ വൈകീട്ട് 4.30ന് സെന്‍ട്രല്‍ ലൈബ്രറിക്ക് സമീപമാണ് ധര്‍ണ നടത്തുന്നത്. നാല് പ്രതികളുണ്ടെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും രണ്ട് പ്രതികള്‍ മാത്രമാണ് നിയമത്തിനു മുന്നിലെത്തിയത്.
അന്വേഷണം മന്ദഗതിയിലാണ്. കോളജിലെ ഡിപ്പാര്‍ട്ടുമെന്റ് മേധാവികള്‍ക്ക് നേരിട്ടും ഫോണിലൂടെയും ഭീഷണിയുള്ളതായും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡോ. ഡി കെ ബാബു, ഡോ. യു ഹേമന്ദ്കുമാര്‍, ഡോ. കെ കെ അബ്ദുല്ല, ഡോ. ടി രാമചന്ദ്രന്‍ പങ്കെടുത്തു. ആരംഭിക്കും. രണ്ട് മണിക്ക് യു കെ കുമാരന്‍ ഉദ്ഘാടനം ചെയ്യും. പോള്‍ കല്ലാനോട് മുഖ്യപ്രഭാഷണം നടത്തും. ആറിന് സമ്മേളനം ആഭ്യന്ത്രരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എം കെ രാഘവന്‍ എം പി മുഖ്യാതിഥിയായിരിക്കും. കെ പി സുധീരന്‍ മുഖ്യപ്രഭാഷണം നടത്തും. ഉച്ചക്ക് രണ്ടിന് സമാപന യാത്രയയപ്പുസമ്മേളനം എ പ്രദീപ്കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. പി കെ ഗോപി ഉപഹാരസമര്‍പ്പണം നടത്തും. അഡ്വ. എം രാജന്‍, പി സദാനന്ദന്‍, എം എ എബ്രഹാം, ശ്രീധരന്‍ കൊയിലാണ്ടി, പി പി പൈലി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest