Connect with us

Palakkad

എസ് വൈ എസ് അറുപതാം വാര്‍ഷികം: ഹൈവേമാര്‍ച്ച് പത്തിന് ജില്ലയില്‍

Published

|

Last Updated

പാലക്കാട്: സമര്‍പ്പിത യൗവനം, സാര്‍ഥകമുന്നേറ്റം പ്രമേയത്തില്‍ ഫെബ്രുവരി 27,28 മാര്‍ച്ച് 1 തീയതികളില്‍ മലപ്പുറം കോട്ടക്കല്‍ താജുല്‍ ഉലമനഗറില്‍ നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി നടക്കുന്ന ഹൈവേ മാര്‍ച്ച് പത്തിന് പാലക്കാടെത്തും. രാവിലെ 11മണിക്ക് വടക്കഞ്ചേരിയിലും നാല് മണിക്ക് കോങ്ങാടും ഏഴ് മണിക്ക് പട്ടാമ്പിയിലും മാര്‍ച്ചിന് സ്വീകരണം നല്‍കും. ഈമാസം ആറിന് അനന്തപുരിയില്‍ നിന്നാരംഭിക്കുന്ന ഹൈവമാര്‍ച്ച് വിവിധ ജില്ലകളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം പാലക്കാടെത്തുന്നത്.
എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുറഹ് മാന്‍ സഖാഫി നയിക്കുന്ന ഹൈവേ മാര്‍ച്ചില്‍ സന്നദ്ധ സേനവിഭാഗമായ സ്വഫ് വ സേനയിലെ 60 പേര്‍ സ്ഥിരാംഗങ്ങളായിരിക്കും. 100 വീതം സ്വഫ് വ അംഗങ്ങള്‍ അതത് ജില്ലകളില്‍ മാര്‍ച്ചിനൊപ്പം ചേരും. ജില്ലയിലെ ഹൈവേ മാര്‍ച്ച് വിജയിപ്പിക്കുന്നതിന് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്. മാര്‍ച്ച് വിജയിപ്പിക്കന്നതിന് എല്ലാ സുന്നിപ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് എസ് വൈ എസ് ജില്ലാ പ്രസിഡന്റ് എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, ജനറല്‍ സെക്രട്ടറി എം വി സിദ്ദീഖ് സഖാഫി എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

സ്‌കൂള്‍ അസംബ്ലി
സംഘടിപ്പിച്ചു
ഒറ്റപ്പാലം: സമര്‍പ്പിത യൗവനം , സാര്‍ഥക മുന്നേറ്റം പ്രമേയത്തില്‍ നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷികത്തിന്റെ സന്ദേശം വിദ്യാര്‍ഥികളിലെത്തിക്കുന്നതിന് വേണ്ടി സുന്നിസ്ഥാപനങ്ങളില്‍ സ്റ്റുഡന്റ് അസംബ്ലി നടന്നു. സമ്മേളനത്തിന്റെ വരവ് അറിയിച്ചുകൊണ്ടുള്ള അസംബ്ലികള്‍ കുട്ടികളില്‍ ആവേശമുണര്‍ത്തി. ജില്ലയിലെ സുന്നിമദ്‌റസകളിലും സ്‌കൂളുകളിലും അസംബ്ലി വര്‍ണ്ണാഭമായാണ് നടന്നത്.
ഇസ്‌ലാമിക് സെന്‍ട്രല്‍ സ്‌കൂളില്‍ സ്റ്റുഡന്റ്‌സ് അസംബ്ലി നടത്തി. വൈസ് പ്രസിഡന്റ് ഉമര്‍ ഓങ്ങല്ലൂര്‍ വിദ്യാര്‍ഥികള്‍ക്ക് സമ്മേളന സന്ദേശം കൈമാറി. സ്‌കൂള്‍ ലീഡര്‍ യഅ്ഖൂബ് വി എം പ്രതിജ്ഞ ചൊല്ലികൊടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എം ശങ്കരനാരായണന്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഹാഫിള് ഷാജഹാന്‍, അഹമ്മദ് സഖാഫി പ്രസംഗിച്ചു.
മര്‍ക്കസ് ഇശാഅത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ സ്റ്റുഡന്റ്‌സ് അസംബ്ലിയും ജീലാനി അനുസ്മരണവും നടത്തി. മുബ്ബേിര്‍ യൂസഫ് മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു. റഫീഖ് സഖാഫി വിളയൂര്‍ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ ഹാഫിള് ഷാജഹാന്‍ മുസ് ലിയാര്‍ സമ്മേളനസന്ദേശം കൈമാറി. കെ സി മുസമ്മില്‍ പ്രതിജ്ഞ ചൊല്ലികൊടുത്തു
ആലത്തൂര്‍: പത്തനാം പുരം സുന്നിസെന്ററില്‍ സ്റ്റുഡന്റ് അസംബ്ലി സംഘടിപ്പിച്ചു. ശിഹാബ് സഖാഫി സന്ദേശപ്രഭാഷണം നടത്തി. മദ്‌റസ ലീഡര്‍ സുഹൈര്‍ പ്രതിജ്ഞ ചൊല്ലികൊടുത്തു.
മഹല്ല് പ്രസിഡന്റ് കാസിം കാരമല പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന റാലിക്ക് സൈഫുദ്ദീന്‍, സലാം, അബൂബക്കര്‍, സല്‍മാന്‍ നേതൃത്വം നല്‍കി

മഹല്ല് വിചാരം
സംഘടിപ്പിച്ചു
മണ്ണാര്‍ക്കാട്: എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ഫെബ്രുവരിയില്‍ യൂനിറ്റുകളില്‍ നടത്തേണ്ട മഹല്ല് വിചാരം കുമഞ്ചേരി കുന്ന് യുനിറ്റ് സംഘടിപ്പിച്ചു. കൊമ്പം കെ പി മുഹമ്മദ് മുസ്‌ലയാര്‍ ഉദ്ഘാടനം ചെയ്തു. വടശേരി ഹസ്സന്‍ മുസ് ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. കുഞ്ഞീന്‍ഹാജി കുമഞ്ചേരി കുന്ന്, സൈനുദ്ദീന്‍ കോട്ടോപ്പാടം, ശംസുദ്ദീന്‍കോട്ടോപ്പാടം, മുഹമ്മദ് കുട്ടി സഖാഫി പാലോട്, സി്ദ്ദീഖ് കോട്ടോപ്പാടം, സലാം മാസ്റ്റര്‍ പങ്കെടുത്തു.

രജിസ്‌ട്രേഷന്‍ നടത്തണം
പാലക്കാട്: എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളന പ്രതിനിധികളാകുന്നതിനുള്ള രജിസ്‌ട്രേഷന്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കണമെന്ന് എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി എം വി സിദ്ദീഖ് സഖാഫി അറിയിച്ചു.

സോണ്‍പ്രവര്‍ത്തക
സമിതിയോഗം ഇന്ന്
ആലത്തൂര്‍: എസ് വൈ എസ് ആലത്തൂര്‍ സോണ്‍ പ്രവര്‍ത്തക സമിതിയോഗവും ഹൈവേമാര്‍ച്ച് സ്വാഗതസംഘയോഗവും ഇന്ന് വൈകീട്ട് നാലിന് ആലത്തൂരര്‍ മര്‍ക്കസ് അക്കാദമിയില്‍ നടക്കും. മുഴുവന്‍ അംഗങ്ങളും കൃത്യസമയത്ത് എത്തിചേരണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.