Connect with us

Palakkad

മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍: ജില്ലാ സെമിനാര്‍ നടന്നു

Published

|

Last Updated

പാലക്കാട്: ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ – “മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍” എന്ന വിഷയത്തില്‍ നടന്ന ജില്ലാ സെമിനാര്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. പി കെ ഹരികുമാര്‍ ആലത്തൂര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു.
പ്രശസ്ത സാഹിത്യകാരന്‍ പ്രൊഫ. സുനില്‍ പി ഇളയിടം വിഷാവതരണം നടത്തി. മുന്‍ ഗ്രന്ഥശാലാ പ്രവര്‍ത്തകന്‍ മുത്തു മാസ്റ്റര്‍ പതാക ഉയര്‍ത്തി. ജില്ലാ പ്രസിഡന്റ് വി.കെ. ചന്ദ്രന്‍ അധ്യക്ഷനായി. സംഘാടക സമിതി ചെയര്‍പേഴ്‌സണ്‍ ഇന്ദിരാചന്ദ്രന്‍ സ്വാഗതം പറഞ്ഞു.
2013-14 വര്‍ഷത്തില്‍ ജില്ലയിലെ ഏറ്റവും മികച്ച ലൈബ്രറിക്കും, താലൂക്കുകളില്‍ നിന്നുളള ലൈബ്രറികള്‍ക്കും അഖില കേരള വായനാമത്സര വിജയികള്‍ക്കും, യു.പി. മലയാളം, യു.പി, ഹൈസ്‌ക്കൂള്‍ തമിഴ് വായനോത്സവ വിജയികള്‍ക്കുമുളള പുരസ്‌കാരങ്ങള്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സി അംഗം പി കെ. സുധാകരന്‍ വിതരണം ചെയ്തു.
യോഗത്തില്‍ ജില്ലാ സെക്രട്ടറി എം കാസിം, കെ എ വിശ്വനാഥന്‍, മരിയ ജെറാള്‍ഡ്, രാജേഷ് അയിലൂര്‍, ഇ. രാമചന്ദ്രന്‍, ടി എ കൃഷ്ണന്‍കുട്ടി, നാസര്‍, സി കൃഷ്ണന്‍, പി മോഹനന്‍, പി എന്‍ മോഹനന്‍, സി ടി കൃഷ്ണന്‍, എം എം എ ബക്കര്‍ എന്നിവര്‍ പങ്കെടുത്തു.