Connect with us

Malappuram

സമ്മേളന സന്ദേശം നെഞ്ചേറ്റി സ്‌കൂള്‍ വിദ്യാര്‍ഥികളും

Published

|

Last Updated

കോട്ടക്കല്‍: ആദര്‍ശം ആവേശമാക്കി ജില്ലയിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പ്രതിജ്ഞ എടുത്തു. എസ് വൈ എസ് 60-ാം വാര്‍ഷിക സമ്മേളന സന്ദേശം വിദ്യാര്‍ഥികളിലെത്തിക്കുന്നതിന്റെ ഭാഗമായി സ്റ്റേറ്റ് കമ്മിറ്റി നിര്‍ദേശിച്ച അസംബ്ലികളിലൂടെയാണ് വിദ്യാര്‍ഥികള്‍ സമ്മേളന ഭാഗമായത്.
കഴിഞ്ഞ ദിവസം മദ്‌റസകളിലും ഇന്നലെ ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും പ്രതിജ്ഞകള്‍ക്കായി വിദ്യാര്‍ഥികള്‍ ഒത്തുകൂടി. നല്ലത് ചിന്തിച്ചും പറഞ്ഞും ജീവിതം ധന്യമാക്കുമെന്നും സമൂഹത്തിന്റെയും സഹജീവികളുടെയും ഐക്യത്തിന് പൊരുതാനുറച്ചുമുള്ള പ്രതിജ്ഞകളാണ് വിദ്യാര്‍ഥികള്‍ നടത്തിയത്.
ജില്ലയിലെ സുന്നി വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലെ മദ്‌റസകളിലെയും ഐ എ എം ഇ സ്‌കൂളിലെയും ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് സമ്മേളനത്തെ നെഞ്ചേറ്റിയത്. സ്‌കൂള്‍ അസംബ്ലികളുടെ ജില്ലാ ഉദ്ഘാടനം പരപ്പനങ്ങാടി തഅ്‌ലീമില്‍ എസ് വൈ എസ് ജില്ലാ സെക്രട്ടറി ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി നിര്‍വഹിച്ചു.
എസ് എസ് എഫ് സംസ്ഥാന ഹയര്‍സെക്കണ്ടറി കണ്‍വീനര്‍ സി കെ ശക്കീര്‍ അരിമ്പ്ര സന്ദേശപ്രഭാഷണം നടത്തി. സ്‌കൂള്‍ ലീഡര്‍ അഫ്‌സല്‍ ഇജാസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സോണ്‍ സെക്രട്ടറി യോഗം ഇന്ന്
മലപ്പുറം: എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളന വുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലയിലെ സോണ്‍ എസ് വൈ എസ് ജനറല്‍ സെക്രട്ടിമാരുടെയും സോണ്‍ ദഅ്‌വാ കാര്യ സെക്രട്ടറിമാരുടെയും യോഗം ഇന്ന് നടക്കും. വൈകുന്നേരം ഏഴ് മണിക്ക് എടരിക്കോട് സുന്നി മസ്ജിദിലാണ് സോണ്‍ സെക്രട്ടറിമാരുടെ യോഗം.
വൈകുന്നേരം മൂന്ന് മണിക്ക് എടരിക്കോട് സമ്മേളന സ്വാഗത സംഘം ഓഫിസിലാണ് ദഅ്‌വാകാര്യ സെക്രട്ടറിമാരുടെ യോഗം നടക്കുക. അംഗങ്ങള്‍ പങ്കെടുക്കണമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, ജില്ലാ ദഅ്‌വ കാര്യ സെക്രട്ടറി എം അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ അറിയിച്ചു.
ജില്ലാ ഇ സി യോഗം
മലപ്പുറം: എസ് വൈ എസ് അറുപതാം വാര്‍ഷിക ജില്ലാ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ (ഡി ഇ സി) യോഗം ഇന്ന് വൈകുന്നേരം നാല് മണിക്ക് എടരിക്കോട് സ്വാഗതസംഘം ഓഫീസില്‍ ചേരുമെന്ന് ജനറല്‍ കണ്‍വീനര്‍ ഊരകം അബ്ദുറഹ്മാന്‍ സഖാഫി അറിയിച്ചു.