ഉദ്യോഗസ്ഥര്‍ കൃത്യത പാലിക്കണം: ചീഫ് സെക്രട്ടറി

Posted on: February 3, 2015 11:56 am | Last updated: February 4, 2015 at 12:16 am

jiji thomsonതിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ ഉദ്യോഗസ്ഥര്‍ കൃത്യനിഷ്ഠ പാലിക്കണമെന്ന് ചീഫ് സെക്രട്ടറി ജിജി തോംസന്റെ നിര്‍ദേശം. ഹാജര്‍ നിലയില്‍ സ്ഥിരതയും കൃത്യസമയവും പാലിക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിയായി ചുമതലയേറ്റ ശേഷമുള്ള സെക്രട്ടറിമാരുടെ ആദ്യ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെക്രട്ടേറിയറ്റ് അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥര്‍ കൃത്യമായി എത്തുന്നുണ്ടോയെന്ന് ഉറപ്പാക്കണം. ഓഫീസില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും ഉറപ്പാക്കണം. വകുപ്പ് തലവന്‍മാര്‍ ഇത് ശ്രദ്ധിക്കണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി.