എസ് വൈ എസ് 60-ാം വാര്‍ഷികം ദേവര്‍ഷോല സോണ്‍ സ്വഫ്‌വാ സംഗമം

Posted on: February 3, 2015 11:33 am | Last updated: February 3, 2015 at 12:04 pm

sys logoഗൂഡല്ലൂര്‍: എസ് വൈ എസ് ദേവര്‍ഷോല സോണ്‍ സ്വഫ് വാ സംഗമം പാടന്തറ സിറാജുല്‍ ഹുദാ മദ്‌റസയില്‍ നടന്നു. സോണ്‍ പ്രസിഡന്റ് ടി പി ബാവ മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു.
ജില്ലാ സെക്രട്ടറി അഡ്വ. കെ യു ശൗക്കത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുറഹ്മാന്‍ ഫൈസി, ട്രഷറര്‍ സി കെ കെ മദനി, സലാം പന്തല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു. അഹ്മദ് മുസ്‌ലിയാര്‍ സ്വാഗതവും അസീസ് അന്‍വരി നന്ദിയും പറഞ്ഞു.
സമ്മേളന പ്രതിനിധി രജിസ്‌ട്രേഷന് ഇന്നുകൂടി അവസരം
കല്‍പ്പറ്റ: സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം എന്ന പ്രമേയത്തില്‍ മലപ്പുറം താജുല്‍ ഉലമ നഗറില്‍ നടക്കുന്ന എസ് വൈ എസ് 60ാം വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ ഇന്ന് സമാപിക്കും. യൂനിറ്റുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരാളും,സര്‍ക്കിള്‍ കമ്മിറ്റിയില്‍ നിന്നും ആറു പേരും, സോണ്‍ കമ്മിറ്റിയില്‍ നിന്നും 13പേരും എന്നിങ്ങനെയാണ് രജിസ്ട്രര്‍ ചെയ്യേണ്ടത്. സോണ്‍ സെക്രട്ടറിയുമായി ബന്ധപ്പെട്ട് ഇന്ന് തന്നെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കാര്യാലയത്തില്‍ നിന്നും അറിയിച്ചു.

ഹൈവേ മാര്‍ച്ച് വിജയിപ്പിക്കും: എസ് എസ് എഫ്
ഗൂഡല്ലൂര്‍: സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം എന്ന പ്രമേയത്തില്‍ ഫെബ്രുവരി 26, 27, 28, മാര്‍ച്ച് ഒന്ന് തിയതികളില്‍ താജുല്‍ ഉലമാ നഗറില്‍ മലപ്പുറം കോട്ടക്കലില്‍ വെച്ച് നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി പേരോട് അബ്ദുറഹ്മാന്‍ സഖാഫിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഹൈവേമാര്‍ച്ച് വിജയിപ്പിക്കാന്‍ ഗൂഡല്ലൂര്‍ ദഅ#്‌വാസെന്ററില്‍ നടന്ന എസ് എസ് എഫ് നീലഗിരി ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രസിഡന്റ് ശിഹാബുദ്ധീന്‍ മദനി അധ്യക്ഷതവഹിച്ചു. സെക്രട്ടറി ജഅ#്ഫര്‍ മാസ്റ്റര്‍, നിസാമുദ്ധീന്‍ ബുഖാരി, ശാജഹാന്‍ മദനി, ഉസ്മാന്‍ മദനി, മുഹമ്മദ്കുട്ടി മാക്കമൂല തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.