Connect with us

Wayanad

അപൂര്‍വതയില്‍ ഇലാങ്ങ് മരങ്ങള്‍

Published

|

Last Updated

അമ്പലവയല്‍: വസന്തത്തിന്റെ പൂക്കാലമൊരുക്കി സന്ദര്‍ശകരുടെ കണ്ണും മനസ്സും കീഴടക്കി വിസ്മയം തീര്‍ത്ത പൂപ്പൊലി വര്‍ണ്ണ കാഴ്ചകളാല്‍ സമ്പുഷ്ടം. എന്നാല്‍ വയനാട്ടുക്കാര്‍ക്ക് പരിചിതമെങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടില്ലാത്തും അറിഞ്ഞിട്ടില്ലാത്തതുമായ ഇലാങ്ങ് എന്ന അപൂര്‍വയിനം മരവും പൂപ്പൊലിയിലെ നിറക്കാഴ്ചയാണ്. കാഴ്ചയില്‍ ആരെയും ആകര്‍ഷിക്കില്ലെങ്കിലും ഇലാങ്ങ് പൂവിന്റെ മൂല്യം ചിന്തിക്കുന്നതിനപ്പുറമാണ്.
കരംഗ ഓര്‍ഡറേറ്റ് എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ഇലാങ്ങ് മരത്തിന്റെ മഞ്ഞ നിറത്തിലുളള പൂക്കള്‍ സുഗന്ധദ്രവ്യ നിര്‍മ്മാണത്തിനുപയോഗിക്കുന്ന പൂളക്കളില്‍ ഏറ്റവും വിലപിടിപ്പുളളവയാണ്. ഏറ്റവും വിലകൂടിയ ഫ്രഞ്ച് പെര്‍ഫ്യൂം തയ്യാറാക്കുന്നതിന് ഉപയോഗിക്കുന്നതും ഇലാങ്ങിന്റെ പൂക്കളാണ്.
1950 കാലഘട്ടങ്ങളില്‍ ബ്രട്ടീഷ്‌കാര്‍ നട്ടുപിടിപ്പിച്ച ഇലാങ്ങ് മരങ്ങളാണ് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഇന്നുളളത്. മണവും നിറവും മനം കവരുന്ന പൂപ്പൊലിയിലെ കാഴ്ചകള്‍ക്ക് നിറം പകരാന്‍ തണല്‍ വിരിച്ച് ഇലാങ്ങ് മരങ്ങളും കാലങ്ങള്‍ പഴക്കമുളള മരങ്ങളെ സംരക്ഷിച്ച് പ്രകൃതി സംരക്ഷണത്തിന്റെ പാഠങ്ങള്‍ കാഴചക്കാരിലെത്തിച്ച് അമ്പലവയല്‍ പ്രാദേശിക ഗവേഷണ കേന്ദ്രം പൂപ്പൊലിയുടെ മാറ്റ് കൂട്ടിയ മേള ഇന്നലെ സമാപിച്ചു.