Connect with us

Wayanad

കൈവശ ഭൂമി പിടിച്ചെടുക്കുന്ന സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണം: തമിഴ്‌നാട് കര്‍ഷക സംഘം

Published

|

Last Updated

ഗൂഡല്ലൂര്‍: കര്‍ഷകരുടെ കൈവശ ഭൂമി പിടിച്ചെടുക്കുന്ന സര്‍ക്കാരിന്റെ നടപടി അവസാനിപ്പിക്കണമെന്ന് തമിഴ്‌നാട് കര്‍ഷക സംഘം ആവശ്യപ്പെട്ടു.
കര്‍ഷകര്‍ വര്‍ഷങ്ങളായി കൈവശം വെച്ച് കൃഷിയിറക്കുന്ന ഭൂമിയാണ് പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. കൈവശ ഭൂമിക്ക് പട്ടയം നല്‍കണമെന്ന് പതിറ്റാണ്ടുകളായി ഗൂഡല്ലൂരിലെ കര്‍ഷകര്‍ ആവശ്യപ്പെട്ടുവരികയായിരുന്നു. ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളിലെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകരുടെ കൈവശ ഭൂമികള്‍ റവന്യു അധികൃതര്‍ പിടിച്ചെടുക്കുകയാണ്. ചിലയിടങ്ങളില്‍ കുരുമുളക് നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. പ്രസ്തുത സ്ഥലങ്ങളിലെ തേയില, കുരുമുളക് തുടങ്ങിയ വിളകള്‍ എടുക്കാന്‍ പോലും അനുവദിക്കുന്നില്ല.
ഭൂമിപിടിച്ചെടുത്ത ശേഷം ഇത് സര്‍ക്കാര്‍ ഭൂമിയാണെന്ന് ചൂണ്ടികാട്ടി ബോര്‍ഡ് സ്ഥാപിക്കുകയാണ് ചെയ്യുന്നത്. പാവപ്പെട്ട കര്‍ഷകരെ ഇവിടെ നിന്ന് കുടിയിറക്കാനുളള ഗൂഢനീക്കത്തിന്റെ ഭാഗമാണിതെന്നാണ് സംശയിക്കുന്നത്. ചെറുകിട കര്‍ഷകരെ ദ്രോഹിക്കുന്ന സര്‍ക്കാരിന്റെ നടപടി കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
കോര്‍പ്പറേറ്റുകളെയും, വിദേശത്തെയും സ്വദേശത്തെയുമുള്ള വമ്പന്‍ മുതലാളിമാരെ സഹായിക്കുന്നതിന് വേണ്ടിയാണിതെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഭൂമിയേറ്റെടുക്കുന്ന നിയമത്തിന്റെ കോപ്പി തീയിട്ട് കത്തിക്കുന്ന സമര പരിപാടി ഇന്ന് സംസ്ഥാന വ്യാപകമായി നടക്കുകയാണ്.
ഇതിന്റെ ഭാഗമായി തമിഴ്‌നാട് കര്‍ഷക സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 11.30ന് ഗൂഡല്ലൂര്‍ ആര്‍ ഡി ഒ ഓഫീസിന് മുമ്പില്‍ സമരം നടക്കും. നൂറുക്കണക്കിന് കര്‍ഷകര്‍ സമരത്തില്‍ പങ്കെടുക്കും.

മഹഌറ വാര്‍ഷികം: സബ് കമ്മിറ്റികളുടെ യോഗം ഇന്ന്
കോളിയാടി: മഹഌറ വാര്‍ഷികത്തിന്റെ സ്വാഗതസംഘം സബ്കമ്മിറ്റികളുടെ യോഗം ഇന്ന് മഗ്‌രിബ് നിസ്‌കാരത്തിന് ശേഷം മഹഌറയില്‍ നടക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ അറിയിച്ചു.

Latest