Connect with us

Wayanad

വര്‍ണവൈവിധ്യം സമ്മാനിച്ച് പൂപ്പൊലി സമാപിച്ചു

Published

|

Last Updated

അമ്പലവയല്‍: രണ്ടാഴ്ചയോളമായി വയനാടന്‍ ജനതക്ക് പൂക്കളുടെ വര്‍ണ്ണ വൈവിധ്യം സമ്മാനിച്ച ദേശീയ കാര്‍ഷിക മേളയായ പൂപ്പൊലി സമാപിച്ചു. അമ്പലവയല്‍ കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ നടന്ന സമാപന സമ്മേളനം ഐ സി ബാല കൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ റഷീദ് അധ്യക്ഷനായിരുന്നു. കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സ്‌ലര്‍ ഡേക്ടര്‍ പി. രാജേന്ദ്രന്‍ മുഖ്യ പ്രഭാഷണവും ആര്‍.കെ വി വൈ പദ്ധതിയുടെ ഉദ്ഘാടനവും നിര്‍വഹിച്ചു. സര്‍വകലാശാല രജിസ്ട്രാര്‍ ഡേക്ടര്‍ പി.വി. ബാലചന്ദ്രന്‍ പൂപ്പൊലി അവലോകനം നടത്തി. കെ.വി.കെ. കോര്‍ഡിനേറ്റര്‍ സായി റാം പ്രത്യേക പ്രഭാഷണം നടത്തി. കോഴിക്കോട് ആകാശവാണി ഡയറക്ടര്‍ എസ.് രാധാകൃഷ്ണന്‍ പൂപ്പൊലി സുവനീര്‍ പ്രകാശനം നടത്തി. “101 ചക്ക വിഭവങ്ങള്‍” എന്ന പുസ്തകം ജില്ല പഞ്ചായത്ത് വെസ് പ്രസിഡന്‍് ടി. ഉഷാ കുമാരിയും, “വൈവിധ്യങ്ങളുടെ രുചിപ്പെരുമ” നെന്‍മേനി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയ മുരളിയും “പ്ലാന്‍് പ്രൊപഗേഷന്‍ മാനുവല്‍” സര്‍വകാലാശാല കണ്‍ട്രോളര്‍ ഡേക്ടര്‍ ജോയി മാത്യുവും പ്രകാശനം ചെയ്തു
“ആനക്കയത്തെ കാര്‍ഷിക വിപ്ലവം”, “വികസന മുന്നേറ്റത്തില്‍ കാര്‍ഷിക ഗവേഷണകേന്ദ്രം” എന്നീ സി.ഡികള്‍ ബത്തേരി ബ്ലേക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സ് വിജയ, അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.യു ജോര്‍ജ് എന്നിവര്‍ പ്രകാശനം ചെയ്തു. കാര്‍ഷിക ഗവേഷണ കേന്ദ്രം അസേസിയേറ്റ് ഡയറക്ടര്‍ ഡോ. പി. രാജേന്ദ്രനെ ആദരിച്ച് തപാല്‍ വകുപ്പ് പുറത്തിറക്കിയ സ്റ്റാമ്പ് കല്‍പ്പറ്റ ഹെഡ് പോസ്റ്റ് മാസ്റ്റര്‍ പി.വി.ഗോപാല കൃഷ്ണന്‍ പ്രകാശനം ചെയ്തു സമാപന സമ്മേളനത്തോടനുബന്ധിച്ച് വര്‍ണശബളമായ ഘോഷയാത്ര നടന്നു. മേളയില്‍ റേക്കോഡ് വിറ്റുവരവാണുണ്ടായത്. സംഘാടക സമിതിയുടെ നേതൃത്വത്തില്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ജീവനക്കാരെയും തൊഴിലാളികളെയും ആദരിച്ചു .