Connect with us

Sports

ഷൂട്ടിംഗ്: സീമ ടോമറിന് സ്വര്‍ണം

Published

|

Last Updated

തൃശൂര്‍: ക്ലേ പീജിയണ്‍ ട്രാപ്പ് വനിതാ വിഭാഗം വ്യക്തിഗത ഇനത്തില്‍ സര്‍വീസസിന്റെ സീമ ടോമറിന് സ്വര്‍ണം.
സെമിയില്‍ ഒന്നാമതെത്തിയ പഞ്ചാബിന്റെ രാജേശ്വരി കുമാരിയെ വീഴ്ത്തിയാണ് ഫൈനല്‍ റൗണ്ടില്‍ സീമ ടോമര്‍ സ്വര്‍ണം നേടിയത്. സീമ ടോമര്‍ 15 ല്‍ 11 പോയിന്റ് നേടിയപ്പോള്‍ 15 ല്‍ 8 എന്ന ലക്ഷ്യത്തിലത്താനേ രാജേശ്വരിക്ക് കഴിഞ്ഞുള്ളൂ. പഞ്ചാബിന്റെ രാജേശ്വരി കുമാരി വെള്ളിയും, തമിഴ്‌നാടിന്റെ അസിയ ഖില്‍ജി വെങ്കലവും നേടി.
ഡല്‍ഹിയുടെ ആകൃതി കാപ്രയെ 3 പോയിന്റിന് തോല്‍പ്പിച്ചാണ് തമിഴ്‌നാടിന്റെ അസിയ ഖില്‍ജി വെങ്കലം നേടിയത്. രാജസ്ഥാന്റെ ഷാഗണ്‍ ചൗധരി, ഡല്‍ഹിയുടെ മഹിമ കുമാര്‍ മഹാജന്‍ എന്നിവരാണ് സെമിഫൈനല്‍ മത്സരത്തിനുണ്ടായിരുന്ന മറ്റ് ഷൂട്ടര്‍മാര്‍.

---- facebook comment plugin here -----

Latest