കെജ്‌രിവാളിന്റെ ജാതിയെ അവഹേളിച്ച് ബി ജെ പി പരസ്യം

Posted on: February 3, 2015 12:45 am | Last updated: February 3, 2015 at 9:47 am

kejriwalന്യൂഡല്‍ഹി: എ എ പി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ ജാതി ലക്ഷ്യമാക്കി ബി ജെ പിയുടെ പരസ്യം. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് കെജ്‌രിവാള്‍ അറിയിച്ചു.
കുറച്ചു ദിവസങ്ങളായി വ്യക്തിപരമായി ആക്രമിക്കുന്ന പരസ്യങ്ങള്‍ നല്‍കുന്നു. എന്നേയും മക്കളെയും അവര്‍ ആക്രമിച്ചു. ആരെങ്കിലും വ്യക്തിപരമായി ആക്രമിച്ചാല്‍ അത് താങ്ങാനുള്ള ശക്തി ഉണ്ടായിരിക്കണമെന്ന അന്നാ ഹസാരെ എപ്പോഴും പറയുമായിരുന്നു. ഇതിനാലാണ് മിണ്ടാതിരുന്നത്. പക്ഷെ ഇന്ന് അവര്‍ പരിധി ലംഘിച്ചു. എന്റെ സമുദായത്തെ മുഴുവന്‍ ‘ഉപദ്രവി’ എന്നാണ് അവര്‍ വിളിക്കുന്നത്. താനുമായി ബി ജെ പിയുടെ പോരാട്ടം. അവര്‍ക്ക് എന്ത് പറയാനുള്ളതെങ്കിലും എന്നോട് പറയട്ടെ. അഗര്‍വാള്‍ സമുദായത്തെ മുഴുവന്‍ മോശമാക്കുന്നത് എന്തിന്? കെജ്‌രിവാള്‍ ചോദിച്ചു.
കഴിഞ്ഞ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡ് തടസ്സപ്പെടുത്തുന്നത് ഭീഷണിപ്പെടുത്തിയതും, ഈ വര്‍ഷത്തെ പരേഡിന് ക്ഷണിച്ചില്ലെന്ന് പരാതപ്പെടുന്നതുമാണ് പരസ്യത്തില്‍. രാജ്യത്തെ കോടിക്കണക്കിന് ജനങ്ങള്‍ റിപ്പബ്ലിക് ദിനത്തെ ദേശീയ ആഘോഷമായാണ് കാണുന്നത്. അതിലവര്‍ അഭിമാനിക്കുന്നു. എന്നാല്‍, നിങ്ങളുടെ പ്രശ്‌നക്കാരായ സമുദായം അത് തടസ്സപ്പെടുത്താന്‍ തയ്യാറായിരിക്കുന്നു. ഇതാണ് പരസ്യത്തിലുള്ളത്.
ഇത് അസ്വീകാര്യവും സമുദായത്തോട് മുഴുവന്‍ മാപ്പ് പറയേണ്ടതുമാണ്. ബി ജെ പി സാമുദായിക ആക്രമണം നടത്തിയെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. ഇത്തരം വൃത്തികെട്ട രാഷ്ട്രീയ ഡല്‍ഹിക്കാര്‍ ഇഷ്ടപ്പെടുന്നില്ല. കെജ്‌രിവാള്‍ പറഞ്ഞു. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ വസതിയില്‍ മുതിര്‍ന്ന നേതാക്കളുടെ യോഗം കെജ്‌രിവാള്‍ വിളിച്ചിട്ടുണ്ട്. ഇക്കാരത്താല്‍ തന്നെ ജനങ്ങള്‍ ബി ജെ പിയെ ഒരു പാഠം പഠിപ്പിക്കുമെന്ന് എ എ പി നേതാവ് അശുതോഷ് പറഞ്ഞു. ബി ജെ പി രണ്ട് മണിക്കൂറിനകം ഇതില്‍ പരസ്യമായി മാപ്പ് പറയണം. അല്ലെങ്കില്‍ നടപടിയെടുക്കാന്‍ നിര്‍ബന്ധിതരാകും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വന്തം പ്രവര്‍ത്തനമല്ലാത്ത എല്ലാം എ എ പി എതിര്‍ക്കുകയാണ്. സ്വയം അവലോകനം നടത്തുകയാണെങ്കില്‍ ഒരു പക്ഷെ അവര്‍ ഉത്തരവാദിത്വമുള്ള പാര്‍ട്ടിയാകും. ബി ജെ പി നേതാവ് നളിന്‍ കോഹ്‌ലി പറഞ്ഞു.