Connect with us

Thrissur

ഭര്‍ത്താവും ഭര്‍തൃസഹോദരനും റിമാന്‍ഡില്‍

Published

|

Last Updated

കുന്നംകുളം: ചൂണ്ടലില്‍ സ്ത്രീധനപീഡനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം യുവതി തീ കൊളുത്തി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെയും ഭര്‍ത്താവിന്റെ ജേഷ്ടനേയും ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കുന്നംകുളം കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയാണ് പുളിച്ചാര്‍ വീട്ടില്‍ അബ്ദുളളയുടെ മകള്‍ റൗഫിലയെ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് റൗഫിലയുടെ ഭര്‍ത്താവ് തെരുവത്ത് മക്കാരുവിന്റെ ഇസ്മായില്‍ 38 ജേഷ്ടന്‍ അബൂബക്കര്‍ എന്നിവരെ കുന്നംകുളം ഡി വൈ എസ് പി കെ കെ രവീന്ദ്രന്‍ അറസ്റ്റ് ചെയ്തു.9 വര്‍ഷം മുന്‍പ് റൗഫിലയും ഇസ്മായിലും തമ്മിലുളള വിവാഹം കഴിഞ്ഞിരുന്നു.അന്ന് 92 പവനും 1 ലക്ഷം രൂപയും 25 സെന്റ് സ്ഥലവും സ്ത്രീധനമായി ഇസ്മായില്‍ പറഞ്ഞു.ഇതിന് ശേഷം 8 പവന്‍ സ്വാര്‍ണം കൂടി ഇസ്മായില്‍ വാങ്ങിയിരുന്നു.25 സെന്റ് സ്ഥലത്ത് വീട് വെക്കുന്നതിനായി വീണ്ടും 5 ലക്ഷം രൂപ കൂടി ആവിശ്യപ്പെട്ട് ഇസ്മായിലും സഹോരനും റൗഫിലയെ നിരന്തരമായി ആക്രമിക്കുമെന്നും ശീമക്കെന്നയുടെ വലിയ വടിയെടുത്ത് പുറത്തേക്ക് അടിക്കാറുണ്ടെന്നും ഇവരുടെ മക്കള്‍ പോലീസിനോട് പറഞ്ഞു.മാനസീകമായും ശരീരികമായുമുളള പീഡനം സഹിക്കവയ്യാതെ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു.ഷിഫഫാത്തിമ (3) അഫീഫ (6) എന്നീ രണ്ട് മക്കളുണ്ടടെ മാതാവാണ് കൊല്ലപ്പെട്ട റൗഫില.

---- facebook comment plugin here -----

Latest