Connect with us

Palakkad

ജീവനക്കാരെ വെട്ടിപരുക്കേപ്പിച്ച് 7.25 കിലോ സ്വര്‍ണാഭരണ കവര്‍ച്ച: പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതം

Published

|

Last Updated

കോയമ്പത്തൂര്‍:ആഭരണ നിര്‍മാണശാലയിലെ ജീവനക്കാരനെ വെട്ടി പരുക്കേല്‍പ്പിച്ച് 7.25 കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതികള്‍ക്കായുള്ള പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ഓര്‍ഡനുസരിച്ചു സ്വര്‍ണക്കടകളിലേക്ക് ആ‘രണങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന ആര്‍എസ് പുരം പൊന്നയ്യരാജപുരം പ്രധാന റോഡില്‍ വെങ്കടേശന്‍, ശ്രീനിവാസന്‍ എന്നിവരുടെ ആ‘രണ നിര്‍മാണ ശാലയിലെ ജീവനക്കാരന്‍ പ്രകാശി(30)നെ വെട്ടി പരുക്കേല്‍പ്പിച്ചു സ്വര്‍ണം കവര്‍ന്ന നാലംഗ സംഘത്തെയാണു അന്വേഷിക്കുന്നത്.
സംഭവത്തെപ്പറ്റി പോലീസ് വിശദീകരണം ഇങ്ങനെ: പ്രകാശും നിര്‍മാണ ശാലയിലെ മറ്റൊരു ജീവനക്കാരന്‍ വിജയകുമാറും ചെന്നൈയിലെ ചിലര്‍ക്ക് ആഭരണങ്ങള്‍ നല്‍കിയ വകയില്‍ ലഭിച്ച തുകയില്‍ വാങ്ങിയ ആറു കിലോ സ്വര്‍ണക്കട്ടികളുമായി കഴിഞ്ഞ ശനിയാഴ്ച രാവിലെ ചേരന്‍ എക്‌സ്പ്രസില്‍ കോയമ്പത്തൂര്‍ ജംക്ഷന്‍ റയില്‍വേ സ്‌റ്റേഷനിലെത്തി.
സ്‌റ്റേഷനില്‍ കാത്തുനിന്ന വെങ്കടേശനോടൊത്ത് ഇവര്‍ കാറില്‍ അയാളുടെ വീട്ടിലേക്കു പുറപ്പെട്ടു. വെങ്കടേശന്റെ വീടിനു മുന്നിലെത്തിയപ്പോള്‍ മൂന്നു പേരും സ്വര്‍ണക്കട്ടികള്‍ സൂക്ഷിച്ച ബാഗുമായി കാറില്‍ നിന്നു പുറത്തിറങ്ങി.
ഈ സമയം രണ്ടു ബൈക്കുകളിലെത്തിയ മുഖം മറച്ച നാലുപേര്‍ അവരെ തടഞ്ഞ് ബാഗ് തട്ടിയെടുക്കാന്‍ ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ പ്രകാശിനെ വാക്കത്തികൊണ്ട് വെട്ടി പരുക്കേല്‍പ്പിച്ച് ബാഗു പിടിച്ചെടുത്ത ശേഷം ബൈക്കുകളില്‍ കയറി രക്ഷപ്പെട്ടു. പോകുന്നതിനിടെ
കാറിന്റെ മുന്‍വശത്തെ ചില്ലിലും വാക്കത്തി കൊണ്ടു വെട്ടി. സം‘വ സ്ഥലത്തെത്തി തെളിവെടുത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ആഭരണശാല ഉടമകളെയും ജീവനക്കാരെയും ചോദ്യം ചെയ്തിരുന്നു.
നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ തൂക്കം സംബന്ധിച്ചു വ്യത്യസ്ഥ കണക്കുകളാണ് ഉടമകള്‍ ആദ്യം നല്‍കിയത്.