Connect with us

International

ബ്രിട്ടീഷ് ജനത ഇസ്‌റാഈലുകാരെ കൂടുതല്‍ വെറുത്തു തുടങ്ങിയതായി സര്‍വേ

Published

|

Last Updated

ലണ്ടന്‍: ബ്രിട്ടീഷ് ജനത ഇറാനിനേക്കാള്‍ കുടുതല്‍ വെറുക്കുന്നത് ഇസ്‌റാഈലുകാരെയെന്ന് പുതിയ പഠനത്തില്‍ കണ്ടെത്തി. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇസ്‌റാഈല്‍ വിരുദ്ധ മനോഭാവം ബ്രിട്ടനില്‍ കൂടിക്കൊണ്ടിരിക്കുകയാണെന്നും പഠനം പറയുന്നു. മറ്റുരാജ്യങ്ങളോടുള്ള ബ്രിട്ടീഷുകാരുടെ മനോഭാവത്തെ കുറിച്ച് സര്‍വേ നടത്തിയ ഗവേഷക വിഭാഗമാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2014ല്‍ സര്‍വേ നടക്കുന്നത്, ഇസ്‌റാഈല്‍ ഫലസ്തീനിലെ ഗാസയില്‍ മനുഷ്യത്വരഹിതമായ ആക്രമണം അഴിച്ചുവിടുന്ന സമയത്തായിരുന്നെന്നും ഇതിനോടുള്ള ബ്രിട്ടീഷുകാരുടെ എതിര്‍പ്പാണ് ഇസ്‌റാഈലിനെ വെറുക്കുന്നതിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
മൊത്തം സര്‍വേ നടത്തിയവരില്‍ 35 ശതമാനവും ഇസ്‌റാഈല്‍ എന്ന രാജ്യത്തെ ഇഷ്ടപ്പെടാത്തവരാണ്. 2012 മുതല്‍ ഇസ്‌റാഈല്‍ വിരുദ്ധ മനോഭാവത്തില്‍ 18 ശതമാനം ഉയര്‍ച്ചയുണ്ടായി. അതേസമയം, ഇറാനിനോടുള്ള ബ്രിട്ടീഷ് ജനതയുടെ മനോഭാവത്തില്‍ കാര്യമായ മാറ്റം സംഭവിച്ചിട്ടുണ്ട്. നേരത്തെ ഇറാനെ ഇഷ്ടപ്പെടാത്ത ആളുകളുടെ ശതമാനം 45 ശതമാനമായിരുന്നെങ്കില്‍ ഇപ്പോള്‍ 33 ശതമാനമായി കുറഞ്ഞു. എന്നാല്‍ ബ്രിട്ടീഷുകാര്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്ന രാജ്യം കിം ജോംഗ് ഉന്നിന്റെ നേതൃത്വത്തിലുള്ള വടക്കന്‍ കൊറിയയെയാണെന്ന് പഠനം വ്യക്തമാക്കുന്നു. ഇതിന് പിറകെ, ഇസ്‌റാഈല്‍, ഇറാന്‍, പാക്കിസ്ഥാന്‍, നൈജീരിയ എന്നീ രാജ്യങ്ങളാണ്.
ഇസ്‌റാഈലിനോടും അവിടുത്തെ പ്രസിഡന്റായ ബെഞ്ചമിന്‍ നെതന്യാഹുവിനോടും ബ്രിട്ടീഷ് ജനതക്ക് താത്പര്യം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് പുതിയ സര്‍വേ ഫലം പുറത്തുവന്നിരിക്കുന്നത്. ഷാര്‍ളി ഹെബ്‌ദോ മാഗസിനെതിരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഇസ്‌റാഈലിന്റെ കരങ്ങളാണെന്ന് ധാരാളം ബ്രിട്ടീഷുകാര്‍ വിശ്വസിക്കുന്നുണ്ട്. മാഗസിനെതിരെ നടന്ന ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇസ്‌റാഈലാണെന്ന് തുറന്നടിച്ച സി എന്‍ എന്‍ ചാനലിന്റെ മുതിര്‍ന്ന റിപ്പോര്‍ട്ടര്‍ അടുത്തിടെ രാജിവെച്ചിരുന്നു. ഫിലിപ്പീന്‍സില്‍ നടന്ന മറ്റൊരു പ്രതിഷേധത്തില്‍, മാഗസിനെതിരെ നടന്ന ആക്രമണം ഇസ്‌റാഈലിന്റെ ഗൂഢതന്ത്രമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധക്കാര്‍ നെതന്യാഹുവിന്റെ ചിത്രവും ഇസ്‌റാഈല്‍ പതാകയും അഗ്നിക്കിരയാക്കിയിരുന്നു.

Latest