Connect with us

National

സുഷമാ സ്വരാജ് ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തി

Published

|

Last Updated

ബെയ്ജിംഗ്: ചൈനയില്‍ സന്ദര്‍ശനം നടത്തുന്ന വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിങുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ കൂടിക്കാഴ്ച്ച സഹായിക്കുമെന്ന് ചൈനീസ് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യയുടെയും ചൈനയുടെയും ഭാവിയില്‍ തനിക്കു പൂര്‍ണമായ ആത്മവിശ്വാസമുണ്ടെന്നും ഉഭയകക്ഷി ബന്ധങ്ങളുടെ വളര്‍ച്ചയിലൂടെ ഇരു രാജ്യങ്ങള്‍ തമ്മില്‍ നല്ല പുരോഗതി ഉണ്ടാകുമെന്നും ഷി ചിന്‍പിങ് പറഞ്ഞു.

ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ ആറിന പരിപാടി നിര്‍ദേശിച്ചുകൊണ്ടാണു സുഷമ ചൈനയിലെത്തിയത്. പരസ്പരസഹകരണം കൂട്ടുക, വ്യാപാരം വര്‍ധിപ്പിക്കുക, മേഖലയിലും ആഗോളതലത്തിലും പൊതുതാല്‍പര്യമുള്ള കാര്യങ്ങളില്‍ യോജിച്ചുനീങ്ങുക, പുതിയ സഹകരണ പാതകള്‍ തുറക്കുക തുടങ്ങിയവയാണ് ആറിന പരിപാടിയിലുള്ളത്.

Latest