Connect with us

Ongoing News

ദേശീയ ഗെയിംസ്: സജന്‍ പ്രകാശിന് ട്രിപ്പിള്‍ സ്വര്‍ണം

Published

|

Last Updated

തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ കേരളത്തിന് വീണ്ടും സ്വര്‍ണം. നീന്തലില്‍ 1500 മീറ്റര്‍ ഫ്രീ സ്‌റ്റൈലില്‍ കേരളത്തിന്റെ സജന്‍ പ്രകാശാണ് സ്വര്‍ണം നേടിയത്. സജന്‍ പ്രകാശിന്റെ ട്രിപ്പിള്‍ സ്വര്‍ണമാണെന്ന പ്രത്യേകതയും സ്വര്‍ണ നേട്ടത്തിന്റെ മധുരം കൂട്ടുന്നു. ഇതേയിനത്തില്‍ കേരളത്തിന്റെ എഎസ് ആനന്ദ് വെങ്കലം നേടി.

ഇതോടെ ഇന്നത്തെ കേരളത്തിന്റെ സ്വര്‍ണ നേട്ടം നാലായി. തുഴച്ചിലിനങ്ങളില്‍ ഒരു സ്വര്‍ണവും രണ്ട് വെള്ളിയും വനിതകളുടെ ഗുസ്തിയില്‍ വെങ്കലവും കേരളം ഇന്ന് നേടി. വനിതകളുടെ കോക്‌സ് ലെസ്‌ഫോറിലാണ് കേരളം സ്വര്‍ണം നേടിയത്.