Connect with us

Kerala

ലാലിസം: പണം തിരികെ നല്‍കുമെന്ന് മോഹന്‍ലാല്‍

Published

|

Last Updated

തിരുവനന്തപുരം; ലാലിസത്തിന് വാങ്ങിയ തുക തിരികെ നല്‍കുമെന്ന് മോഹന്‍ലാല്‍. പരിപാടിക്ക് വ്യാപകമായി വിമര്‍ശനം നേരിട്ട സാഹചര്യത്തിലാണ്് മോഹന്‍ലാലിന്റെ തീരുമാനം.
ആരോപണ ശരങ്ങള്‍ എന്നെ ദുഖിപ്പിച്ചു. പണം തിരികെ നല്‍കുന്നതോടെ വിവാദങ്ങള്‍ അവസാനിക്കുമെന്ന് കരുതുന്നത് മോഹന്‍ലാല്‍ പറഞ്ഞു.
1.60 കോടി രൂപയാണ് പരിപാടിക്കുവേണ്ടി ബാന്‍ഡ് കൈപ്പറ്റിയത്.

വിമര്‍ശനങ്ങള്‍ക്ക് നടന്‍ മോഹന്‍ലാല്‍ മറുപടി പറയുമെന്ന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നേരത്തേ അറിയിച്ചിരുന്നു.

ദേശീയ ഗെയിംസ് നടത്തിപ്പില്‍ അഴിമതിയുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്നതായി സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് പറഞ്ഞിരുന്നു. ഗെയിംസിലെ അഴിമതി സിബിഐ അന്വേഷിക്കണമെന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടു. ഗെയിംസ് ഉല്‍്ഘാടന ചടങ്ങില്‍ അവതരിപ്പിച്ച ലാലിസം മോശമായെന്നും പിസി ജോര്‍ജ് പറഞ്ഞു.

ഗെയിംസ് നടത്തിപ്പിലെ ക്രമക്കേടുകള്‍ക്കെതിരെ നേരത്തേ കെ മുരളീധരന്‍ എംഎല്‍എ രംഗത്തെത്തിയിരുന്നു. ഗെയിംസ് നടത്തിപ്പില്‍ ക്രമക്കേട് ആരോപിച്ച് നേരത്തെ അക്രഡിറ്റേഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജി വെക്കുമെന്ന് മുരളി പറഞ്ഞിരുന്നു. അന്വേഷണം നടത്താമെന്നും ഉടന്‍ നടപടിയെടുക്കാമെന്നും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തതിനെ തുടര്‍ന്ന് തീരുമാനം പിന്‍വലിക്കുകയായിരുന്നു.

കത്തിന്റെ പൂര്‍ണ രൂപം
LaLALISOM-2 (1)

Latest