Connect with us

Techno

ഗൂഗിള്‍ മനുഷ്യ ചര്‍മം നിര്‍മിക്കാനൊരുങ്ങുന്നു

Published

|

Last Updated

നിരവധി കണ്ടുപിടുത്തങ്ങള്‍ ലോകത്തിന് സംഭാവന ചെയ്ത ഇന്റര്‍നെറ്റ് ഭീമന്‍മാര്‍ മനുഷ്യ ചര്‍മം കൃത്രിമമായി നിര്‍മിക്കാനൊരുങ്ങുന്നു. ചര്‍മത്തെ ബാധിക്കുന്ന അര്‍ബുദത്തെ ചില നാനോ കണങ്ങള്‍ എങ്ങിനെ കണ്ടെത്തുന്നു എന്ന പരീക്ഷണം നടത്താനായാണ് ഗൂഗിള്‍ കൃത്രിമ മനുഷ്യ ചര്‍മം നിര്‍മിക്കാനൊരുങ്ങുന്നത്.

കാന്‍സര്‍ കോശങ്ങളെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു റിസ്റ്റ് ബാന്റ് ഉണ്ടാക്കാനാണ് ഗൂഗിളിന്റെ പദ്ധതിയെന്ന് ഗൂഗിള്‍ ലൈഫ് സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ ആന്‍ഡ്രൂ കൊണാഡ് വ്യക്തമാക്കി. എന്നാല്‍ സംരംഭം അതിന്റെ ആദ്യഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

യഥാര്‍ത്ഥ ചര്‍മത്തിന്റെ എല്ലാ സവിശേഷതകളോടും കൂടിയാണ് ഗൂഗിള്‍ കൃത്രിമ ചര്‍മം നിര്‍മിക്കുന്നത്. ഈ സംരംഭം വിജയിച്ചാല്‍ ലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് മുമ്പ് തന്നെ കാന്‍സര്‍ കണ്ടെത്താന്‍ കഴിയുമെന്ന് അധികൃതര്‍ അവകാശപ്പെടുന്നു.