Connect with us

Gulf

കുട്ടികളുടെ കഥാമത്സരം ശ്രദ്ധേയമായി

Published

|

Last Updated

ഷാര്‍ജ: പാം പുസ്തകപ്പുര വാര്‍ഷികത്തോടനുബന്ധിച്ച് യു എ ഇ യിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മലയാള ഭാഷാ പ്രചരണാര്‍ഥം സംഘടിപ്പിച്ച കഥാമത്സരം കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വിവിധ സ്‌കൂളുകളില്‍ നിന്നായി 70 ഓളം കുട്ടികളാണ് മത്സരത്തില്‍ പങ്കെടുത്തത്. “നഷ്ടമാകുന്ന സൗഹൃദങ്ങള്‍” എന്ന വിഷയത്തിലായിരുന്നു മത്സരം. മലയാളം എഴുതാന്‍ പഠിക്കാത്ത കുട്ടികള്‍ മലയാള ഭാഷയില്‍ കഥ പറഞ്ഞുകൊടുക്കുകയും എഴുത്തുകാര്‍ എഴുതിയെടുക്കുകയും ചെയ്തത് രക്ഷിതാക്കളില്‍ കൗതുകമുണ്ടാക്കി.
സലീം അയ്യനത്ത് അധ്യക്ഷ്യം വഹിച്ചു. ബാലചന്ദ്രന്‍ തെക്കന്മാര്‍ ഉദ്ഘാടനം ചെയ്തു. പ്രവാസ ലോകത്തെ കുട്ടികള്‍ക്ക് മലയാള ഭാഷയോടുള്ള സ്‌നേഹം ഊട്ടിയുറപ്പിക്കാന്‍ ഇത്തരം കഥയരങ്ങുകള്‍ നിലനിര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഗഫൂര്‍ പട്ടാമ്പി കഥയുടെ വിഷയം കുട്ടികളോടായി പങ്കുവെച്ചു. തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് അസ്‌മോ പുത്തന്‍ചിറ കവിത അവതരിപ്പിച്ചു. വിജു സി പരവൂര്‍ സ്വാഗതവും, സുകുമാരന്‍ വെങ്ങാട്ട് നന്ദിയും പറഞ്ഞു.
ശേഖര്‍, വിജു വി നായര്‍, ബിനു തങ്കച്ചി, രമ്യ, എലിസബത്ത് ജിജു, സാദിഖ് കാവില്‍, ഷാജി ഹനീഫ്, ലത്തീഫ് മമ്മിയൂര്‍, സാജിതാ അബ്ദുറഹ്മാന്‍, ഷീബാ ഷിജു, രാജേഷ് ചിത്തിര, അഷര്‍ ഗാന്ധി, ദേവി നായര്‍, അജിത് അനന്തപുരി എന്നിവര്‍ കുട്ടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

Latest