Connect with us

Gulf

അബുദാബി വിമാനത്താവളത്തില്‍ പുതിയ കാര്‍ഗോ ടെര്‍മിനല്‍ വരുന്നു

Published

|

Last Updated

അബുദാബി: അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ പുതിയ കാര്‍ഗോ ടെര്‍മിനലിന് അനുമതിയായി. ഇത്തിഹാദ് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചതാണിത്. രാജ്യാന്തര വിമാനത്താവള വികസനത്തിന്റെ ഭാഗമായുള്ള മിഡ്ഫീല്‍ഡിന്റെ കിഴക്ക് ഭാഗത്ത് കാര്‍ഗോ ടെര്‍മിനലിനു വേണ്ടി കെട്ടിടം പണിയും. 2025 ഓടെ 25 ലക്ഷം ടണ്‍ കാര്‍ഗോ കൂടുതലായി കൈകാര്യം ചെയ്യാന്‍ പുതിയ സംവിധാനം ഇത്തിഹാദിന് കരുത്തു നല്‍കും.
2017ലാണ് കാര്‍ഗോ ടെര്‍മിനല്‍ നിര്‍മാണം പൂര്‍ത്തിയാകുക. ഇതേ വര്‍ഷം മിഡ്ഫീല്‍ഡും ഉദ്ഘാടനം ചെയ്യപ്പെടും. നിര്‍മാണം ദ്രുതഗതിയിലാണ്. അതേ സമയം, കാര്‍ഗോ ടെര്‍മിനല്‍ രൂപകല്‍പന ചെയ്യാന്‍ സ്വകാര്യ പങ്കാളിത്തം തേടിയിരിക്കുകയാണ് ഇത്തിഹാദ് എയര്‍വേസ്. നൂറുകോടി ദിര്‍ഹമെങ്കിലും വേണ്ടി വരുമെന്നാണ് കണക്കുകൂട്ടല്‍. ഫെബ്രു. 15 ഓടെ കരാറിന് അന്തിമരൂപമാകുമെന്നാണ് പ്രതീക്ഷ.

Latest