Connect with us

National

ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചാരണ വിഭാഗം തലവന്‍ നരേന്ദ്ര ടാണ്ഡന്‍ രാജി പിന്‍വലിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ബി ജെ പിയുടെ മുഖമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദിയുടെ പ്രാചരണ ചുമതലയുള്ള സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം നരേന്ദ്ര ടണ്ഠന്‍ രാജി നാടകീയമായി പിന്‍വലിച്ചു. ബേദിയുടെ ഏകാധിപത്യ മനോഭാവത്തില്‍ മനംമടുത്ത് രാജി പ്രഖ്യാപനം നടത്തി മണിക്കൂറുകള്‍ക്ക് ആ അധ്യായത്തിന് തിരശ്ലീലയാകുകയായിരുന്നു.
രാജി പിന്‍വലിക്കുകയും ബി ജെ പിയില്‍ പ്രവര്‍ത്തിക്കുന്നത് തുടരുകയും ചെയ്യുമെന്ന് ടണ്ഠന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. ബേദ ബി ജെ പി പ്രവര്‍ത്തകരോട് പ്രകടിപ്പിക്കുന്ന സ്വേച്ഛാധിപത്യ മനോഭാവത്തേടട് സഹിക്കാനാകുന്നില്ലെന്ന് നേരത്തെ അമിത് ഷാക്ക് അയച്ച രാജിക്കത്തില്‍ പറയുന്നു. എല്ലായ്‌പ്പോഴും ബേദിയുടെ സഹായികള്‍ തന്നെ അപമാനിക്കുകയാണ്. ബി ജെ പിയില്‍ ചേര്‍ന്ന് ദിവസങ്ങള്‍ക്കകം ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയതില്‍ ഡല്‍ഹി ബി ജെ പി .യൂനിറ്റിലെ പ്രശ്‌നങ്ങള്‍ ഇതുവരെ അവസാനിച്ചില്ലെന്നതിന് വ്യക്തമായ തെളിവാണിത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ സതീഷ് ഉപാധ്യായയുടെ അനുയായികള്‍ പാര്‍ട്ടി ആസ്ഥാനത്തിന് മുമ്പില്‍ പ്രകടനവും കുത്തിയിരിപ്പും നടത്തിയിരുന്നു. പാരച്യൂട്ട് മുഖ്യമന്ത്രിയെ അംഗീകരിക്കില്ലെന്ന മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു പ്രതിഷേധം. കഴിഞ്ഞ 17നാണ് 65കാരിയായ ബേദി ബി ജെ പി യില്‍ ചേര്‍ന്നത്.