Connect with us

International

ബരാക് ഒബാമ ദലൈ ലാമയുമായി വേദി പങ്കിടും

Published

|

Last Updated

വാഷിംഗ്ടണ്‍ : അടുത്ത ആഴ്ച വാഷിംഗ്ടണില്‍ നടക്കുന്ന പൊതുപരിപാടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ദലൈ ലാമയുമായി വേദി പങ്കിടുമെന്ന് വൈറ്റ് ഹൗസ് പറഞ്ഞു. ഈ നീക്കം തീര്‍ച്ചയായും ചൈനയെ പ്രകോപിപ്പിക്കും. പ്രസിഡന്റ് പങ്കെടുക്കുന്ന നാഷണല്‍ പ്രയര്‍ ബ്രേക്ക്ഫാസ്റ്റിലേക്ക് സംഘാടകര്‍ ലാമയെയും ക്ഷണിച്ചിട്ടുണ്ടെന്ന് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ബെര്‍ണാഡെറ്റ് മീഹാന്‍ പറഞ്ഞു. എന്നാല്‍ ഇരുവരും തമ്മില്‍ പ്രത്യേക യോഗങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിന് മുമ്പ് രണ്ട് തവണ ഒബാമയും ലാമയും കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നതിനെ ഊന്നിക്കാട്ടുകയും ചെയ്തു വൈറ്റ് ഹൗസ്. മുമ്പ് അടച്ചിട്ട മുറികളിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ചൈനീസ് ഭരണത്തിനെതിരായി നടത്തിയ വിപ്ലവം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് 1959 ലാണ് തിബത്തില്‍നിന്ന് ലാമ പലായനം ചെയ്യുന്നത്. രാജ്യഭ്രഷ്ടനായതുമുതല്‍ ഇന്ത്യയില്‍ അഭയം തേടിയിരിക്കുകയാണ്. തിബറ്റിനെ ചൈനയില്‍നിന്ന് അടര്‍ത്തി മേഖലയില്‍ അസ്വാരസ്യമുണ്ടാക്കാനാണ് ലാമ ശ്രമിച്ചതെന്നാണ് ചൈന ആരോപിക്കുന്നത്. നേരത്തെ ലാമയും ഒബാമയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നയതന്ത്ര പ്രതിഷേധത്തിന് കാരണമായിരുന്നു.