Connect with us

Wayanad

നീലഗിരി ജില്ലയില്‍ വിദ്യാര്‍ഥികള്‍ക്ക് ആവേശം പകര്‍ന്ന് സ്റ്റുഡന്റ്‌സ് അസംബ്ലി

Published

|

Last Updated

ഗൂഡല്ലൂര്‍: “സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം എന്ന പ്രമേയത്തില്‍ ഫെബ്രുവരി 27, 28, മാര്‍ച്ച് ഒന്ന് തിയതികളില്‍ മലപ്പുറം കോട്ടക്കലില്‍ വെച്ച് നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സമ്മേളനത്തിന്റെ സന്ദേശം വിദ്യാര്‍ഥികളിലെത്തിക്കുന്നതിനായി അസംബ്ലി നടത്തി. സമ്മേളനത്തിന്റെ ആവേശം വിദ്യാര്‍ഥികളിലേക്ക് പകര്‍ന്ന് നല്‍കുന്നതിനാണ് അസംബ്ലി നടത്തിയത്. ഇന്നലെ ജില്ലയിലെ മുഴുവന്‍ മദ്‌റസകളിലും അസംബ്ലി നടത്തി.
എസ് വൈ എസ് തയ്യാറാക്കി നല്‍കിയ പ്രത്യേക ബാഡ്ജ് ധരിച്ചാണ് വിദ്യാര്‍ഥികള്‍ അസംബ്ലിയില്‍ പങ്കെടുത്തത്. മാക്കമൂല മദ്‌റസയില്‍ നടന്ന അസംബ്ലിയില്‍ എസ് എസ് എഫ് നീലഗിരി ജില്ലാ പ്രസിഡന്റ് ശിഹാബുദ്ധീന്‍ മദനി സമ്മേളന സന്ദേശ പ്രഭാഷണം നടത്തി. സനൂബ് മുസ്‌ലിയാര്‍ പ്രതിജ്ഞ ചൊല്ലികൊടുത്തു. സുഹൈല്‍ സഖാഫി, അലവിക്കുട്ടി ബാലവാടി, റസാഖ് മദനി, സി കെ സല്‍മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ആറാട്ടുപാറ മദ്‌റസയില്‍ നടന്ന അസംബ്ലിയില്‍ ഇബ്രാഹീം സഖാഫി സന്ദേശ പ്രഭാഷണം നടത്തി. ജമാല്‍ മുസ് ലിയാര്‍, ജമാല്‍ സഖാഫി, നിഷാദ് തുടങ്ങിയവര്‍ സംബന്ധിച്ചു. കാപ്പിറാട്ട മദ്‌റസയില്‍ നടന്ന അസംബ്ലിയില്‍ സി കെ കെ മദനി സന്ദേശ പ്രഭാഷണം നടത്തി. അഷ്‌റഫ് ലത്വീഫി, ഹകീം മാസ്റ്റര്‍, ശിഹാബുദ്ധീന്‍ അസ്‌ലമി, സുബൈര്‍ മുസ് ലിയാര്‍, ഹംസ തുടങ്ങിയവര്‍ സംബന്ധിച്ചു. ഗൂഡല്ലൂര്‍ നൂറുല്‍ ഇസ്ലാം മദ്‌റസയില്‍ നടന്ന അസംബ്ലിയില്‍ ടി പി ബാവ മുസ് ലിയാര്‍ സന്ദേശ പ്രഭാഷണം നടത്തി. മുഹമ്മദ് നിയാഫ് മുസ്‌ലിയാര്‍, മുഹമ്മദ് നൗഫല്‍ സഖാഫി, ഹസൈനാര്‍ (മാനു) തുടങ്ങിയവര്‍ സംബന്ധിച്ചു. ചുണ്ട ദാറുത്തൗഫീഖ് സുന്നീ മദ്‌റസയില്‍ നടന്ന പരിപാടിയില്‍ മുഹമ്മദലി സഖാഫി പുറ്റാട് സന്ദേശം നല്‍കി. ഖമറുദ്ദീന്‍ ബാഖവി അധ്യക്ഷത വഹിച്ചു.

Latest