Connect with us

Wayanad

എസ് എസ് എല്‍ സി എക്‌സലന്‍സി ടെസ്റ്റ്: ജില്ലയില്‍ 800ഓളം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി

Published

|

Last Updated

കല്‍പ്പറ്റ: പരീക്ഷയോട് കൂട്ടുകൂടാം എന്ന പ്രമേയത്തില്‍ എസ് എസ് എഫ് എസ് എസ് എല്‍ സി വിദ്യാര്‍ഥികള്‍ക്കായി മാക്‌സ്, ഇംഗ്ലീഷ് , സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ മാതൃകാ പരീക്ഷ ജില്ലയില്‍ 20 കേന്ദ്രങ്ങളിലായി നടത്തി . ജില്ലാ തല ഉദ്ഘാടനം അമ്പലവയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം യു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പരീക്ഷയില്‍ 800 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
മേപ്പാടി ഡിവിഷന്‍തല ഉദ്ഘാടനം ചൂരല്‍മല എം ഡി എസ് എജ്യുക്കേഷന്‍ സെന്ററില്‍ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആലക്കല്‍ നസീറും,കല്‍പ്പറ്റ ഡിവിഷന്‍ കണിയാമ്പറ്റയില്‍ എസ് വൈ എസ് ജില്ലാ ട്രഷറര്‍ മുഹമ്മദലി ഫൈസിയും, മാനന്തവാടി ഡിവിഷന്‍ തല ഉദ്ഘാടനം മുഅസ്സസയില്‍ എസ് വൈ എസ് ജില്ലാ സെക്രട്ടറി എസ് അബ്ദുല്ല, തരുവണ ഡിവിഷന്‍ തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായ ത്തംഗം കാട്ടി ഗഫൂര്‍ എന്നിവര്‍ നിര്‍വഹിച്ചു.
മുഴുവന്‍ സെന്ററുകളിലും ഗൈഡന്‍സ്, മോട്ടിവേഷന്‍ ക്ലാസുകള്‍ നടത്തി. വിവിധ കേന്ദ്രങ്ങളില്‍ ബശീര്‍ സഅദി,ജമാലുദ്ദീന്‍ സഅദി, ശമീര്‍ ബാഖവി, റസാഖ് കാക്കവയല്‍, ശരീഫ്, ഫൈസല്‍,റഫീഖ്, ഹനീഫ സഖാഫി, ജില്ലാ ചീഫ് ശമീര്‍ തോമാട്ടുചാല്‍ ,ശാഹിദ് സഖാഫി, ഇഖ്ബാല്‍,സിറാജ് എന്നിവര്‍ നേതൃത്വം നല്‍കി. മോഡല്‍ പരീക്ഷ വിദ്യാര്‍ഥികള്‍ പ്രയോജനപ്പെട്ടതായി വിദ്യാര്‍ഥികള്‍ പറഞ്ഞു.
ചുണ്ടേല്‍: തൗഫീഖ് വുമന്‍സ് കോളജില്‍ എസ് എസ് എഫ് എക്‌സലന്‍സി ടെസ്റ്റ് നടത്തി.
ഖമറുദ്ദീന്‍ ബാഖവി അധ്യക്ഷത വഹിച്ചു. റിപ്പണ്‍ ഗവ. ഹൈസ്‌കൂള്‍ പ്രധാനധ്യാപകന്‍ മുഹമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദലി സഖാഫി പ്രസംഗിച്ചു. റഫീഖ് മാസ്റ്റര്‍ കുപ്പാടിത്തറ മോട്ടിവേഷന്‍ ക്ലാസ് നടത്തി.
സലീന ടീച്ചര്‍, റമീസ് കോട്ടനാട് എന്നിവര്‍ പരീക്ഷ നിയന്ത്രിച്ചു.
ചുണ്ട സെക്ടര്‍ സെക്രട്ടറി സഫീര്‍ ഓടത്തോട് സ്വാഗതവും ഡിവിഷന്‍ ജോ യിന്റ് സെക്രട്ടറി ശബീര്‍ ആനപ്പാറ നന്ദിയും പറഞ്ഞു.

Latest