Connect with us

Kerala

സോളാര്‍: പ്രതിപക്ഷം തെളിവ് നല്‍കും

Published

|

Last Updated

തിരുവനന്തപുരം: സോളാര്‍ കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമീഷന്‍ മുമ്പാകെ തെളിവ് നല്‍കാന്‍ സിപിഎം തീരുമാനം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസകായിരിക്കും തെളിവ് നല്‍കുക. കമീഷന്‍ ആവശ്യപ്പെടുകയാണെങ്കില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും കോടിയേരി ബാലകൃഷ്ണനും കമീഷന് മുമ്പാകെ ഹാജരാകും.
മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണ പരിധിയില്‍ ഇല്ലെങ്കില്‍ തെളിവ് നല്‍കേണ്ടെന്നായിരുന്നു നേരത്തെ സിപിഎം തീരുമാനം. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കമീഷന്‍ തീരുമാനിച്ചതോടെയാണ് സിപിഎം നിലപാട് മാറ്റിയത്. ഈ മാസം 13നായാരിക്കും തോമസ് ഐസക് ഹാജരാകുക.

Latest