Connect with us

Malappuram

രാജ്യത്തെ ആദ്യ ഇ-സാക്ഷരതാ നഗരമാകാന്‍ തിരൂര്‍ ഒരുങ്ങുന്നു

Published

|

Last Updated

തിരൂര്‍: ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ നഗരമാകാന്‍ തിരൂര്‍ ഒരുങ്ങുന്നു. നഗരസഭയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഡിജിറ്റല്‍ സാക്ഷരത ഇ-ഭരണം സദ്ഭരണം പദ്ധതിയുടെ ഭാഗമായി ഉറപ്പാക്കും. തിരൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന വിവിധങ്ങളായ ഡിജിറ്റല്‍ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് ശേഷം ഈ മാസം 16ന് രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സാക്ഷരതാ നഗരസഭയായി തിരൂരിനെ പ്രഖ്യാപിക്കും.
ഭരണ സംവിധാനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സാമൂഹ്യ നീതി ഉറപ്പ് വരുത്തുന്നതിന് സുതാര്യതയും വേഗതയും ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ വേണ്ടി കേന്ദ്ര സര്‍ക്കാര്‍ വഭാവനം ചെയ്ത പദ്ധതിയാണ് സദ്ഭരണത്തിന് ഇ-ഭരണം. വിവിധ സര്‍ക്കാര്‍ സേവനങ്ങളും ആനുകൂല്യങ്ങളും ജനങ്ങളിലെത്തിക്കാനും അവബോധമുണ്ടാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശ പ്രകാരം കേന്ദ്രം തിരൂര്‍ നഗരസഭയെ തിരഞ്ഞെടുക്കുകയായിരുന്നു.
നാഷണല്‍ സര്‍വീസ് സ്‌കീം ടെക്‌നിക്കല്‍ സെല്ലിന്റെ മേല്‍നോട്ടത്തിലാണ് പദ്ധതി നടപ്പില്‍ വരുത്തുക. നഗരസഭയിലെ മുഴുവന്‍ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍, ഇതര വിദ്യാര്‍ഥികളുടെയും സന്നദ്ധ യുവജന, രാഷ്ട്രീയ സംഘടനകളുടെ സഹകരണവും പദ്ധതിയുടെ വിജയത്തിനായി ഉറപ്പ് വരുത്തും. പദ്ധതിയുടെ സംസ്ഥാന കോഡിനേറ്റര്‍ അബ്ദുല്‍ ജബ്ബാര്‍ അഹമ്മദിന്റെ നേതൃത്വത്തില്‍ 160 ഇന പദ്ധതികള്‍ നഗരസഭ രൂപ വത്കരിച്ചു. ആറ് മസത്തിനകം ഓരോ വാര്‍ഡുകളിലും സൗജന്യ സേവാ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങും. അഞ്ചര ലക്ഷം രൂപയാണ് പദ്ധതിയുടെ ചിലവ് പ്രതീക്ഷിക്കുന്നത്.
സി എസ് എസ്, എന്‍ എസ് എസ് വളണ്ടിയര്‍ മീറ്റ്, മുനിസിപ്പല്‍ കോ ഓഡിനേഷന്‍ കമ്മിറ്റി, ട്രൈനര്‍മാര്‍ക്കുള്ള പരിശീലനം, മാധ്യമ പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ച്ച തുടങ്ങിയ പരിപാടികള്‍ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ചു. നഗരസഭയിലെ ഹെഡ്മാസ്റ്റര്‍മാരുടെയ യോഗം ഇന്ന് ഉച്ചക്ക് രണ്ടിന് മുനിസിപ്പല്‍ ഹാളില്‍ ചേരും.
ഏഴിന് രാവിലെ മുഴുവന്‍ വാര്‍ഡുകളിലും ഏകദിന ഗൃഹസമ്പര്‍ക്ക പരിപാടി നടക്കും. 13000 വീടുകളില്‍ 600 വളണ്ടിയര്‍മാര്‍ നടത്തുന്ന ഗൃഹസമ്പര്‍ക്ക പരിപാടിയില്‍ കൈപുസ്തക വിതരണവും ഡിജിറ്റല്‍ ബോധവല്‍ക്കരണവും നടത്തും. പദ്ധതിയിലൂടെ സാധാരണ ജനങ്ങളില്‍ ഡിജിറ്റല്‍ സാക്ഷരത കൈവരിക്കാനും അത് പ്രയോജനപ്പെടുത്താനും സാധിക്കുമെന്നാണ് നഗരസഭാ അധികൃതരുടെ കണക്കുകൂട്ടല്‍.

Latest