Connect with us

Malappuram

കുട്ടിയെ രണ്ടാനമ്മ കത്തികൊണ്ടെറിഞ്ഞ് പരുക്കേല്‍പ്പിച്ചു

Published

|

Last Updated

മലപ്പുറം: ഏഴു വയസ്സുകാരനെ രണ്ടാനമ്മ കത്തി കൊണ്ട് എറിഞ്ഞ് പരുക്കേല്‍പ്പിച്ചതായി പരാതി. ജില്ലാ ചൈല്‍ഡ് ലൈനിലാണ് ഇതു സംബന്ധമായി പരാതി ലഭിച്ചത്. മക്കരപറമ്പ് കുഴിയേങ്ങല്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സുബൈദ(35)ക്കെതിരെയാണ് പരാതി. കത്തികൊണ്ട് എറിഞ്ഞതിനെ തുടര്‍ന്ന് കയ്യിന് പരുക്കേറ്റ കുട്ടി സംഭവം പിതാവിനെ അറിയിച്ചു.
ഇതില്‍ പ്രകോപിതയായ രണ്ടാനമ്മ തെങ്ങിന്റെ മട്ടല്‍ കൊണ്ട് മര്‍ദ്ദിച്ചതായും കുട്ടി ചൈല്‍ഡ് ലൈനില്‍ മൊഴി നല്‍കി. നാട്ടുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഹനീഫ് പെരുഞ്ചീരിയാണ് സംഭവം ചൈല്‍ഡ് ലൈനില്‍ അറിയിച്ചത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരായ നവാസ് കൂരിയാട്, മുഹ്‌സിന്‍ പരി എന്നിവര്‍ ക്വാര്‍ട്ടേഴ്‌സിലെത്തി കുട്ടിയുടെ മൊഴി എടുക്കുകയും കൗണ്‍സിലിംഗിന് വിധേയമാക്കുകയും വൈദ്യ പരിശോധനക്കായി പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വിവരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ശരീഫ് ഉള്ളത്തിന് കൈമാറുകയും അദ്ദേഹം മങ്കട പോലീസിനോട് സംഭവത്തെ കുറിച്ച് അന്വേഷണം നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.

Latest