Connect with us

Palakkad

വിദ്യാര്‍ഥികളില്‍ ആത്മവിശ്വാസം വളര്‍ത്തി എസ് എസ് എഫ് എക്‌സലന്‍സി ടെസ്റ്റ്

Published

|

Last Updated

കുറ്റനാട്:എസ്എസ് എല്‍ സി എക്‌സലന്‍സി ടെസ്റ്റിന്റെ സംസ്ഥാന തല ഉദ്ഘാടനം കൂടല്ലൂര്‍ ഹൈസ്‌കൂളില്‍ ഉദ്ഘാടനം കരള ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ എം വീരാന്‍കുട്ടി നിര്‍വഹിച്ചു. എസ് എസ് എഫ് സംസ്ഥാന ഡെപ്യൂട്ടി പ്രസിഡന്റ് സി കെ റാഷിദ് ബുഖാരി അധ്യക്ഷതവഹിച്ചു. പി അഹമ്മദ് കബീര്‍ മോട്ടിവേഷന്‍ ക്ലാസെടുത്തു. സംസ്ഥാന ട്ര —ഷറര്‍ ഉമര്‍ ഓങ്ങല്ലൂര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം അബ്ദുള്‍മജീദ്, സംസ്ഥാന സെക്രട്ടറി അബ്ദുറഷീദ്, അസിസ്റ്റ്ന്റ് പ്രസിഡന്റ് സെയ്‌നുദ്ദീന്‍ സഖാഫി, ജില്ലാ ജനറല്‍ സെക്രട്ടറി പി സെയ്തലവി, സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി —മമ്മിക്കുട്ടി,ഡി സി സി ജനറല്‍ സെക്രട്ടറി സി ടി സെയ്തലവി, എം ടി രവീന്ദ്രന്‍,ഡോ ഹുറൈര്‍കുട്ടി, ആനക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ബഷീര്‍,വാര്‍ഡ് മെമ്പര്‍ ഇ.———— പരമേശ്വരന്‍കുട്ടി, എം —വി ഖാലീദ്, എന്നിവര്‍ പ്രസംഗിച്ചു. ജില്ലയിലെ എട്ട് ഡിവിഷനുകളിലും 49 സെക്ടര്‍ കേന്ദ്രങ്ങളിലും മാതൃക പരീക്ഷ നടന്നത്. പട്ടാമ്പി കൊപ്പം ഒറ്റപ്പാലം മണ്ണാര്‍ക്കാട് പാലക്കാട് ഡിവിഷന്‍ ആലത്തൂര്‍ ഡിവിഷന്‍ കൊല്ലങ്കോട് ഡിവിഷന്‍ ഡിവിഷന്‍ തല ഉദ്ഘാടനം നടന്നു. ജില്ലാനേതാക്കളായ യൂസഫ് സഖാഫി വിളയൂര്‍, സൈതലവി പൂതക്കാട്, ജാബിര്‍ സഖാഫി, തൗഫീഖ് അല്‍ഹസനി, റഫീഖ് കയിലിയാട്, നവാസ് പഴമ്പാലക്കോട്, നൗഫല്‍പാവുകോണം, ബശീര്‍ സഖാഫി വണ്ടിത്താവളം, സലാം സഖാഫി വിവിധ ഡിവിഷനുകളില്‍ പങ്കെടുത്തു. ജില്ലയില്‍ 49 സെന്ററുകളിലായി 2585 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി.

കൊല്ലങ്കോട്: എസ് എസ് എല്‍ സി വിദ്യാര്‍ഥികള്‍ക്കായി കൊല്ലങ്കോട് ഡിവിഷന്‍ എക്‌സലന്‍സി ടെസ്റ്റ് സംഘടിപ്പിച്ചു. ഇംഗ്ലീഷ്, മാത് സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ മലയാളം, കര്‍ണ്ണാടക, ഇംഗ്ലീഷ് മീഡിയങ്ങളിലാണ് മാതൃക പരീക്ഷ നടന്നത്. ഡിവിഷന്‍തല ഉദ്ഘാടനം വടവന്നൂര്‍ എ എം എം യു പി സ്‌കൂളില്‍ വെച്ച് വടവന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സക്കീര്‍ ഹുസ്സൈന്‍ നിര്‍വഹിച്ചു. മുതലമട സെക്ടര്‍ തല ഉദ്ഘാടനം രാജന്‍മാസ്റ്റര്‍ നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള ഗൈഡന്‍സ് ക്ലാസുകള്‍ക്ക് നൗഷാദ് മാസ്റ്റര്‍, ജലീല്‍ നണ്ടന്‍കിഴായ നേതൃത്വം നല്‍കി. റിയാസുദ്ദീന്‍ മുസ് ലിയാര്‍ അധ്യക്ഷത വഹിച്ചു. ഫാസില്‍ റഹ് മാന്‍ സ്വാഗതവും ഫിറോസ് വെള്ളനാട് നന്ദിയും പറഞ്ഞു. ആഷിഖ് അഹമ്മദ്, റഫീഖ് വെള്ളനാട. മുബാറഖ് മരുതാംപാടം, ജാഫര്‍അലി, റിയാസ് മാഞ്ചിറ. ഹസ്സന്‍ ചീരണി പങ്കെടുത്തു.
ആലത്തൂര്‍: എസ് എസ എഫ് ആലത്തൂര്‍ ഡിവിഷന്‍ എക്‌സലന്‍സി ടെസ്റ്റ് ആലത്തൂര്‍ ഡിവിഷന്‍ തല ഉല്‍ ഘാടനം പുതുക്കോട് തെക്കേപൊറ്റ ഹിദായത്തുല്‍ ഇസ്ലാം മദ്രസയില്‍ നടന്നുപുതുക്കോട് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ ഉദയന്‍ ഉല്ഘാടനം നിര്‍വ്വഹിച്ചു. റഷീദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ബാരി ആലത്തൂര്‍ റിയാസ് പഴമ്പാലക്കോട് ഹക്കീം മാസ്റ്റര്‍ കരീം ഹാജിസുലൈമാന്‍ യൂസുഫ് എന്നിവര്‍ പങ്കെടുത്തു. മുജീബ് വടക്കഞ്ചേരി ഗൈഡന്‍സ് ക്ലാസ് നടത്തി. ഷാജഹാന്‍ വാളംകോട് സ്വാഗതവും സുബൈര്‍ നന്ദിയും പറഞ്ഞു
മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് ഡിവിഷന്‍ എക്‌സലന്‍സി ടെസ്റ്റ് എടേരം സുന്നിമദ്‌റസാ ഹാളില്‍ നടന്നു. റശീദ് സഖാഫി ചിറക്കല്‍പ്പടി അധ്യക്ഷത വഹിച്ചു. കെ പി എസ് പയ്യനെടം ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം സഖാഫി, നൗഷാദ് മാസ്റ്റര്‍, റഹീം സൈനി, സ്വാദിഖ് സഖാഫി, നജ്മുദ്ദീന്‍ സഖാഫി, ഉബൈദ് നെച്ചുള്ളി പങ്കെടുത്തു
പട്ടാമ്പി: പട്ടാമ്പിയില്‍ നടന്ന എക്‌സലന്‍സി ടെസ്റ്റ് സാഹിത്യകാരന്‍ എം എസ കുമാര്‍ ഉദ്ഘാടനം ചെയ്തു ഹക്കീം ബുഖാരി ക്ലാസ് എടുത്തു. പ്രഭാത് കോളേജ് പ്രിന്‍സിപ്പാള്‍ ശ്രീനിവാസന്‍ പ്രസംഗിച്ചു ഉസ്മാന്‍ സഖാഫി,ഉമര്‍ അല്‍ഹസനി,ഹംസ മാട്ടായ,റിയാസ് കരുമ്പുള്ളി,അയ്യൂബ് കരുമ്പുള്ളി തുടങ്ങിയവര്‍ സംബന്ധിച്ചു.——കൊപ്പം ഡിവിഷന്‍തല ഉദ്ഘാടനം ജനത ഗവ ഹൈസ്‌കുള്‍ പ്രധാനാധ്യാപകന്‍ ലംബോധരന്‍ ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ പ്രസിഡന്റ് റഫീഖ് സഖാഫി വിളയൂര്‍ അധ്യക്ഷത വഹിച്ചു. മിഖ്ഖാദ് ക്ലാസ്സെടുത്തു. ശഫീഖ് സഖാഫി മാപ്പാട്ടുകര, സലാം അഹ്‌സനി ആമയൂര്‍, റഷീദ് വിയ്റ്റനാം പടി, ജലീല്‍ തുടിക്കല്‍ പങ്കെടുത്തു. 7 സെന്ററുകളിലായി 500ല്‍പ്പരം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി
ഒറ്റപ്പാലം: സെക്ടര്‍ എസ് എസ് എഫ് എക്‌സലന്‍സി ടെസ്റ്റ് ഡോ നാസര്‍ തെക്കിനിമഠം ഉദ്ഘാടനം ചെയ്തു. ഹാഫിള് അബ്ബാസ് സഖാഫി അധ്യക്ഷത വഹിച്ചു. മുജീബ് പാവുകോണം ക്ലാസ്സെടുത്തു. ഹാഫിള് ഇസ്ഹാഖ് ഫാളിലി, മിദ്‌ലാജ് മുസ് ലിയാര്‍, എം വി യൂനിസ്, കെ സഅദ്, വി പി റിയാസ് സംസാരിച്ചു.
മുതലമട: മുതലമട സെക്ടര്‍തല ഉദ്ഘാടനം രാജന്‍മാസ്റ്റര്‍ നിര്‍വഹിച്ചു. ജലീല്‍ നണ്ടന്‍കിഴായ ക്ലാസിന് നേതൃത്വം നല്‍കി. മന്‍സൂര്‍ നണ്ടന്‍കിഴായ അധ്യക്ഷതവഹിച്ചു. സമീര്‍ ചുള്ളിയാര്‍മേട്, നിഷാദ് നണ്ടന്‍കിഴായ, റജീബ്, അബ്ദുള്‍ഖാദര്‍, ഷിഹാബ്, മുജീബ്, സലിം, അഷറഫ്, അധ്യാപകരായ സ്വാമിനാഥന്‍, ബിജു, ഷിജു പങ്കെടുത്തു
കോങ്ങാട്: എസ് എസ് എഫ് കോങ്ങാട് സെക്ടര്‍ എക്‌സലന്‍സി ടെസ്റ്റുകളില്‍ 50 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. സിദ്ദീഖ് കോങ്ങാട് സ്വാഗതം അബ്ദുറഹ് മാന്‍ ജൗഹ് രി അധ്യക്ഷത വഹിച്ചു ,കേരളശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാലസുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. തൗഫീഖ് അല്‍ഹസനി ആമുഖ പ്രഭാഷണം നടത്തി. ജമാല്‍ മാസ്റ്റര്‍,രാജീവ് മാസ്റ്റര്‍, വാസുദേവനുണ്ണി മാസ്റ്റര്‍ തുടങ്ങിയവര്‍ മോട്ടിവേഷന്‍ ക്ലാസ്സെടുത്തു. റിയാസ് കമ്പ,നിശാദ്, ഫാറൂഖ് സഖാഫി,അശറഫ്, നാസര്‍, ഷഫീഖ്, അശ്കര്‍, ഷൗക്കത്ത്, ഹാശിം, നിസ്സാര്‍, സിദ്ദീഖ് നേതൃത്വം നല്‍കി
മുരുക്കുംപ്പറ്റ: എസ് എസ് എഫ് അമ്പലപ്പാറ സെക്ടര്‍ എകസലന്‍സി ടെസ്റ്റ് ചുനങ്ങാട് കെ വി എം ഹൈസ്‌കുളിലും അമ്പലപ്പാറ എല്‍ പി സ്‌കൂളിലും നടന്നു.—ചുനങ്ങാട് കെ വി എം സ്‌കൂളില്‍ പി എ ഹംസ അധ്യക്ഷത വഹിച്ചു. ഒറ്റപ്പാലം മര്‍കസ് ഇസ് ലാമിക് സെന്‍ട്രല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്തു. മുഈനുദ്ദീന്‍ തങ്ങള്‍ മോട്ടിവേഷന്‍ ക്ലാസ്സെടുത്തു.
അമ്പലപ്പാറ എല്‍ പി സ്‌കുൡ ആദാംകുട്ടി അല്‍ഹസനി അധ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്ണന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കുഞ്ഞിമൊയ്തു അല്‍ഹസനി മോട്ടിവേഷന്‍ ക്ലാസ്സെടുത്തു.

Latest