വിളംബര റാലി കുരുന്നുകള്‍ക്ക് ആവേശമായി

Posted on: February 2, 2015 9:25 am | Last updated: February 2, 2015 at 6:28 pm

sys logoമുക്കം: എസ് വൈ എസ് അറുപതാം വാര്‍ഷിക പ്രചാരണ ഭാഗമായി മദ്‌റസകള്‍ കേന്ദ്രീകരിച്ച് നടന്ന സ്റ്റുഡന്റ്‌സ് അസംബ്ലിയുടെ വിളംബര റാലി കുരുന്നുകള്‍ക്ക് ആവേശമായി. കാരശ്ശേരി ഹിദായത്തു സ്വിബ്‌യാന്‍ മദ്‌റസയില്‍ നടന്ന മുക്കം സോണ്‍ തല സ്റ്റുഡന്റ്‌സ് അസംബ്ലി എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് ഉദ്ഘാടനം ചെയ്തു. മുക്കം റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് ടി ടി അബ്ദുല്‍ ഹകീം മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. പി കെ സി മുഹമ്മദ്, എ കെ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയര്‍, പി കെ സി ആലിക്കുട്ടി ഹാജി, കെ സി അബ്ദുല്‍മജീദ്, കെ ഇ അബ്ദുറസാഖ് പ്രസംഗിച്ചു. പ്രതിജ്ഞ, വിപ്ലവ ഗാനാലാപനം എന്നിവയും നടന്നു. സോണ്‍ ജനറല്‍ സെക്രട്ടറി സി കെ ശമീര്‍ മാസ്റ്റര്‍ സ്വാഗതവും കളത്തിങ്ങല്‍ അഷ്‌റഫ് നന്ദിയും പറഞ്ഞു.
ചുള്ളിക്കാപറമ്പ് ഹിദായത്തുല്‍ മുസ്‌ലിമീന്‍ മദ്‌റസയില്‍ കീലത്ത് മുഹമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ എസ് എ തങ്ങള്‍ അധ്യക്ഷനായി. എസ് ബി എസ് യൂനിറ്റ് സെക്രട്ടറി ഹസ്ബുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ പി അബ്ദുര്‍റഹ്മാന്‍, യു സി മുഹമ്മദ്, ഹമീദ് സഖാഫി, സാജിദ് ചോല പ്രസംഗിച്ചു. കക്കാട് മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടന്ന സ്റ്റുഡന്റ്‌സ് അസംബ്ലി ജി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ജി മൂസ മാസ്റ്റര്‍ അധ്യക്ഷനായി. എസ് വൈ എസ് മുക്കം സോണ്‍ പ്രസിഡന്റ് എം കെ സുല്‍ഫീക്കര്‍ സഖാഫി പ്രതിജ്ഞയും എം അബ്ദുല്‍ അസീസ് വിപ്ലവഗാനവും ചൊല്ലിക്കൊടുത്തു. അബ്ദുല്‍ ഹമീദ് സഖാഫി, ഇസ്മാഈല്‍ സഖാഫി, മുഹമ്മദ് കുട്ട മുസ്‌ലിയാര്‍ പ്രസംഗിച്ചു.
വലിയപറമ്പ് ലീവാഉല്‍ ഇസ്‌ലാം മദ്‌റസയില്‍ സി കെ ശമീര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി കെ മുഹമ്മദ് സഖാഫി അധ്യക്ഷത വഹിച്ചു. ഗഫൂര്‍ സഅദി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി പി അനസ് വിപ്ലവ ഗാനാലാപനം നടത്തി.
നരിക്കുനി: എസ് വൈ എസ് 60 ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി എരവന്നൂര്‍ ഫാറൂഖ് സുന്നി മദ്‌റസയില്‍ സ്റ്റുഡന്റ്‌സ് അസംബ്ലി നടത്തി. എ കെ ഹുസൈന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മരക്കാര്‍ ദാരിമി സന്ദേശ പ്രഭാഷണം നടത്തി.ടി എം അബ്ദുല്‍ അസീസ് സഖാഫി അധ്യക്ഷത വഹിച്ചു. റസാഖ് സഖാഫി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റിന്‍ഷാദ്, അജ്മല്‍, ബാസിത്, സാബിത്ത്, എ സലീം, മുബശിര്‍ സംസാരിച്ചു.