Connect with us

Kozhikode

എസ് വൈ എസ് 60- ാം വാര്‍ഷികം: നാളികേരം നല്‍കി മലയാളിയുടെ പിന്തുണ

Published

|

Last Updated

കോഴിക്കോട:കേരനാട്ടിലെ മഹാസംഗമത്തിനായി നാളികേരം നല്‍കി മലയാളിയുടെ പിന്തുണ. എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിനാണ് നാടും നഗരവുമമൊന്നായി നാളികേരം നല്‍കുന്നത്. സമ്മേളനത്തോടനുബന്ധിച്ചുള്ള വിഭവസമാഹരണത്തിന്റെ ഭാഗമായാണിത്. അഞ്ച് ലക്ഷം നാളികേരമാണ് സമ്മേളനത്തിനായി സമാഹരിക്കുന്നത്. ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 1 വരെ കോട്ടക്കലില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇരുപത്തയ്യായിരം സ്ഥിരം പ്രതിനിധികളാണ് മൂന്ന് ദിവസത്തെ ക്യാമ്പില്‍ പങ്കെടുക്കുക. ഇവര്‍ക്കാവശ്യമായ ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളൊരുക്കുന്നതിനാണ് നാളികേര സമാഹരണം. യുനിറ്റ് പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തിസമാഹരിക്കുന്ന നാളികേരം സര്‍ക്കിള്‍ ഭാരവാഹികള്‍ വാഹനങ്ങളിലെത്തി ശേഖരിച്ച് സോണ്‍ ഘടകങ്ങളെ ഏല്‍പ്പിക്കും. സംസ്ഥാനത്തൊട്ടാകെ നാളികേര സമാഹരണത്തിന് ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്. ഗ്രാമനഗര വ്യത്യാസമില്ലാതെ ഗൃഹസന്ദര്‍ശനത്തിലേര്‍പ്പെട്ട പ്രവര്‍ത്തകരുടെ ആവേശം അഞ്ച് ലക്ഷമെന്ന ലക്ഷ്യം കവിയുമെന്നാണ് സൂചിപ്പിക്കുന്നത്.

---- facebook comment plugin here -----

Latest