Connect with us

National

രാജിവെച്ചതില്‍ വീണ്ടും മാപ്പ് പറഞ്ഞ് കെജ്‌രിവാള്‍

Published

|

Last Updated

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം 49 ദിവസത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതില്‍ വീണ്ടും മാപ്പ് പറഞ്ഞ് എ എ പി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. അധികാരത്തിലെത്തിയാല്‍ ഇനി രാജിവെക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ നടപടികള്‍ തളര്‍ത്തിയതായി പല ഡല്‍ഹിക്കാരും അനുഭവിക്കുന്നു. അവര്‍ക്കുണ്ടായ അതൃപ്തിയില്‍ അന്ന് തങ്ങള്‍ ക്ഷമ ചോദിച്ചിരുന്നു. കെജ്‌രിവാള്‍ പറഞ്ഞു.
ഞങ്ങള്‍ കള്ളം പറയില്ല. മോഷ്ടിക്കില്ല. തങ്ങളുടെ അന്നത്തെ നടപടിയില്‍ ഇപ്പോഴും പലര്‍ക്കും അനിഷ്ടമുണ്ട്. കാരണം നമ്മുടെതിനേക്കാള്‍ ഉപരിയാണ് എ എ പി പ്രതിനിധാനം ചെയ്യുന്നത്. പാര്‍ട്ടിയിലും സംഘടനയിലും ജനങ്ങള്‍ കൂടുതലായി സമര്‍പ്പിച്ചതിനാലാണ് അവര്‍ക്ക് വിഷമമുണ്ടായത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പ്രധാനമന്ത്രി ആകാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതെന്ന വിശ്വാസം പൊതുവെയുണ്ട്. സത്യം അതല്ല. രാജിവെച്ചതിന് ശേഷം എല്ലായ്‌പ്പോഴും പുതിയ തിരഞ്ഞെടുപ്പിന് വേണ്ടി താന്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷെ തിരഞ്ഞെടപ്പ് മാത്രം വന്നില്ല. ജനങ്ങള്‍ കൂടുതല്‍ വിശ്വസിച്ചിരുന്നു എന്നാണ് അന്ന് വൈകി ബുദ്ധിയിലുദിച്ചത്. അത് തെറ്റിദ്ധാരണയായിരുന്നു. സത്യസന്ധമായ തെറ്റിദ്ധാരണ. മുമ്പൊരിക്കലും ഉണ്ടാകാത്ത ഒരു അനുഭവമാണ് ആയിരക്കണക്കിന് യുവതീയുവാക്കള്‍ക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്തുണ്ടായത്. മേശക്ക് ചുറ്റുമിരുന്ന് കുടുംബാംഗങ്ങളുമായി ചര്‍ച്ചയും പ്രതിവാദവുമായി അവര്‍ കഴിഞ്ഞു. ഡല്‍ഹിക്കാര്‍ എന്നും രാഷ്ട്രീയം ചര്‍ച്ച ചെയ്തിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ കാര്യം വ്യത്യസ്തമാണ്. പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് അവര്‍ എല്ലാ കാര്യങ്ങളും ഏല്‍പ്പിച്ചിരിക്കുന്നു. സമ്പാദിച്ച പണത്തില്‍ നിന്ന് ഒരു വിഹിതം നല്‍കുന്നു. കുറച്ച് മാസങ്ങള്‍ക്ക് ശേഷം, തങ്ങളുടെ പ്രിയപ്പെട്ടവരും സുഹൃത്തുക്കളും ഇങ്ങനെ ഇവരോട് പറയും. “നോക്കൂ ഞങ്ങള്‍ നിങ്ങളോട് പറഞ്ഞത് പുലര്‍ന്നിരിക്കുന്നു”. അഞ്ച് വര്‍ഷത്തെ ഭരണത്തിനുള്ള പൂര്‍ണ ഭൂരിപക്ഷമാണ് എ എ പി ആവശ്യപ്പെടുന്നത്. അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest