Connect with us

Palakkad

ആധുനിക ലോകത്തിന് ദിശാബോധം നല്‍കാന്‍ എസ് വൈ എസുകാര്‍ക്ക് കഴിയണം: മാരായമംഗലം

Published

|

Last Updated

പാലക്കാട്: ധാര്‍മികമായി തകര്‍ന്നു കൊണ്ടിരിക്കുന്ന ആധുനികലോകത്തിന് ദിശാബോധം നല്‍കാന്‍ എസ് വൈ എസുകാര്‍ക്ക് കഴിയണമെന്ന് എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ മാരായമംഗലം അബ്ദുറഹ് മാന്‍ ഫൈസി അഭിപ്രായപ്പെട്ടു.
രാജ്യത്ത് ഛിദ്രശക്തികള്‍ സമാധാനവും സൗഹാര്‍ദ്ദവും തകര്‍ക്കാനായി മുന്നോട്ടിറങ്ങിയിരിക്കുകയാണ്. മതപരിവര്‍ത്തന മേളകളും മറ്റും സംഘടിപ്പിക്കുന്നത് ഇതിന്റെ ഭാഗമാണ്, ഇതിനെതിരെ ജാഗ്രതാ പുലര്‍ത്തണം. നിര്‍ബന്ധ മതപരിവര്‍ത്തനം നിരോധിച്ച രാജ്യമാണ് ഇന്ത്യ. രാജ്യത്തെ മതന്യൂനപക്ഷങ്ങളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി വിലക്കെടുക്കാമെന്ന് ആരും കരുതേണ്ട.
വര്‍ഗീയ ചേരിതിരിവുകള്‍ സൃഷ്ടിക്കാനുള്ള ഇത്തരം ശ്രമങ്ങല്‍ ആപത് കരമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.വിവിധ സംഘടനകള്‍ ജനങ്ങളില്‍ ചേരിതിരിവുകള്‍ സൃഷ്ടിക്കാനായി ശ്രമിക്കുമ്പോള്‍ ഇതില്‍ നിന്ന് ഭിന്നമായി നാടിന്റെയും ജനങ്ങളുടെയും പുരോഗതിക്കായി സന്നദ്ധ സേനാംഗങ്ങളെ രൂപവത്ക്കരിച്ച് വന്നത് ശ്രദ്ധേയമാണ്. ഇത് മറ്റുള്ളവര്‍ക്ക് മാതൃകയായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എസ് വൈ എസ് സംസ്ഥാന യൂത്ത് പരേഡിന് മുന്നോടിയായി നടന്ന ജില്ലാ സ്വഫ് വാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എന്‍ കെ സിറാജുദ്ദീന്‍ ഫൈസി അധ്യക്ഷത വഹിച്ചു.
മുഹമ്മദ് പറവൂര്‍, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, സ്വാദിഖ് സഖാഫി പെരിന്താറ്റിരി, കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാര്‍ വിവിധ സെന്‍ഷനുകളില്‍ ക്ലാസ്സെടുത്തു.
എം വി സിദ്ദീഖ് സഖാഫി, കെ ഉമര്‍മദനി വിളയൂര്‍, യു എ മുബാറക് സഖാഫി, ഉമര്‍ ഓങ്ങല്ലൂര്‍, കബീര്‍ വെണ്ണക്കര, യൂസഫ് സഖാഫി വിളയൂര്‍ പങ്കെടുത്തു.