Connect with us

Palakkad

സംഘശക്തിയുടെ കരുത്ത്‌തെളിയിച്ച് സ്വഫ്‌വറാലി സമാപിച്ചു

Published

|

Last Updated

പാലക്കാട്: ലോക മനസ്സാക്ഷിയെ അലോസരപ്പെടുത്തുന്ന തീവ്രവാദവും ഭീകരവാദവും പ്രതിരോധിക്കാന്‍ സമര്‍പ്പണ പ്രതിജ്ഞയെടുത്ത് എസ് വൈ എസ് സ്വഫ്‌വ (ദൗത്യവാഹകസംഘം) അംഗങ്ങള്‍ അണിനിരന്ന് ടിപ്പുവിന്റെ പയോട്ട ഭൂമിയില്‍ പടുകൂറ്റന്‍ യൂത്ത് പരേഡ്. സമര്‍പ്പിത യൗവനം, സാര്‍ഥക മുന്നേറ്റം എന്ന പ്രമേയം ഉയര്‍ത്തിപിടിച്ച് ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് ഒന്ന് വരെ മലപ്പുറം കോട്ടക്കല്‍ താജുല്‍ ഉലമ നഗറില്‍ നടക്കുന്ന എസ വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച പരേഡ് നെല്ലറയില്‍ നവ്യാനുഭവം പകര്‍ന്നു.
കാസര്‍കോട് മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളെ പ്രതിനിധാനം ചെയത് പതിനായിരം വളണ്ടീയര്‍മാര്‍ പരേഡില്‍ പങ്കെടുത്തു. യൗവനം നിഷ്‌ക്രിയമാവാതെയും ചൂഷണം ചെയ്യപ്പെടാതെയും കാത്ത് സൂക്ഷിക്കുവാനും സാന്ത്വന സേവന മേഖലയില്‍ കര്‍മ നിരതരാവാനുമുള്ള വിദ്ഗധ പരിശീലനം നല്‍കി എസ് വൈ എസ് സമൂഹത്തിന് സമര്‍പ്പിക്കുന്ന ഇരുപത്തായ്യിരം അംഗ സന്നദ്ധ സേനയാണ് സ്വഫ്‌വ.
മഞ്ഞക്കുളത്ത് നിന്നാരംഭിച്ച് നഗരം ചുറ്റി കോട്ടമൈതാനിയില്‍ സമാപിച്ച പരേഡിനെ സംസ്ഥാന പ്രസിഡന്റ് പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ് ലിയാര്‍ അഭിവാദ്യം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി അധ്യക്ഷത വഹിച്ചു. ജില്ലാ സംയുക്തഖാസി കുമരംപുത്തൂര്‍ അലി മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി. സ്വഫ്‌വ ഡെപ്യൂട്ടി ചീഫ് എന്‍ എം സ്വാദിഖ് സഖാഫി പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു.
കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാര്‍ , വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, മുഹമ്മദ് കോഡൂര്‍,എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, എം വി സിദ്ദീഖ് സഖാഫി, യു എ മുബാറക് സഖാഫി പ്രസംഗിച്ചു
സ്വഫ്‌വ ഡെപ്യൂട്ടി ചീഫ് റാശിദ് ബുഖാരി, ജില്ലാ ചീഫുമാരായ സഈദ് കൈപ്പുറം, ഹസൈനാര്‍ സഖാഫി കുട്ടശേരി, അബ്ദുല്‍കരീം നിസാമി, മുഹമ്മദലി സഖാഫി പുറ്റാട്, അഷറഫ ്കരിപ്പോടി, സിറാജുദ്ദീന്‍ സഖാഫി പരേഡിന് നേതൃത്വം നല്‍കി. സോണ്‍ ചീഫുമാരുടെ നേതൃത്വത്തില്‍ പ്രത്യേക ബാനറുകള്‍ക്ക് പിന്നില്‍ വിവിധ ബ്ലോക്കുകളായാണ് സ്വഫ്‌വ അംഗങ്ങള്‍ മാര്‍ച്ച് ചെയ്തത്. ആകര്‍ഷകമായ യൂനിഫോമണിഞ്ഞ് പതാകവാഹകരായ ആയിരങ്ങള്‍ തീവ്രവാദത്തിനും ഭീകരവാദത്തിനും സമൂഹത്തില്‍ അരാജകത്വം സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന സാര്‍വത്രിക തിന്മകള്‍ക്കുമെതിരെ മുദ്രവാക്യം മുഴക്കി നടത്തിയ പരേഡ് പാലക്കാടിന്റെ പോരാട്ടമണ്ണിന് പുത്തന്‍ പ്രതീക്ഷകള്‍ സമ്മാനിച്ചു. അഹ്‌ലുസ്സുന്നയുടെ മഹാ സംഗമം എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇനിയുള്ള മണിക്കൂറുകള്‍ വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിജ്ഞയെടുത്താണ് സ്വഫ്‌വ അംഗങ്ങള്‍ പിരിഞ്ഞുപോയത്.—

Latest