Connect with us

Malappuram

പഞ്ചായത്തുകളിലെ ഒഴിവുകള്‍ നികത്താന്‍ നടപടി സ്വീകരിക്കണം: ജില്ലാ വികസന സമിതി

Published

|

Last Updated

മലപ്പുറം: തദേശ സ്വയം”ഭരണ സ്ഥാപനങ്ങളില്‍ ഒഴിവുള്ള തസ്തികകള്‍ ഉടന്‍ നികത്തുന്നതിന് സര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. സാമ്പത്തിക വര്‍ഷാവസാനത്തിന് മുന്‍പ് പ്ലാന്‍ ഫണ്ട് വിനിയോഗം പൂര്‍ത്തിയാക്കുന്നതിന് ജീവനക്കാരുടെ കുറവ് തടസമാവുമെന്ന് ജില്ലാ കലക്ടര്‍ കെ ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തിയതിനെതുടര്‍ന്നാണ് തീരുമാനം. 14 സെക്രട്ടറിമാര്‍, അഞ്ച് അസി. സെക്രട്ടറി, 18 ഹെഡ് ക്ലര്‍ക്ക്, അഞ്ച് സീനിയര്‍ ക്ലര്‍ക്ക് തസ്തികകളാണ് ഒഴിവുള്ളത്.
പ്ലാന്‍ ഫണ്ട് വിനിയോഗം ത്വരിതപ്പെടുത്തുന്നതിന് ഈമാസം അഞ്ചിന് സെക്രട്ടറിമാരുടെ യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ടെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
പഞ്ചായത്ത് തലത്തില്‍ കൃഷി വകുപ്പിന്റെ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ കൃഷി ഓഫീസര്‍മാര്‍ നിര്‍ബന്ധമായും ജനപ്രതിനിധികളെ അറിയിക്കണമെന്നും വകുപ്പിന്റെ പദ്ധതികള്‍ നടപ്പാക്കുന്ന കാര്യക്ഷമതയോടെ പഞ്ചായത്തിന്റെ പദ്ധതികളും നടപ്പാക്കണമെന്നും ആവശ്യമുയര്‍ന്നു. ഇന്ദിരാ ആവാസ് യോജന (ഐ എ വൈ) പ്രകാരം അടുത്ത വര്‍ഷത്തേക്ക് ജില്ലക്ക് ആവശ്യമായ കേന്ദ്ര ധനസഹായം ലഭ്യമാക്കുന്നതിനായി ഗുണഭോക്തൃ ലിസ്റ്റ് കേന്ദ്ര മാനദണ്ഡ പ്രകാരം മുനകൂട്ടി തയ്യാറാക്കി നല്‍കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.
ആര്‍ എം എസ് എ പദ്ധതിയിലുള്‍പ്പെട്ട 12 സ്‌കൂളുകളുടെ വികസനത്തിനായി 92.47 കോടിയുടെ പ്രൊജക്ട് സര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രധാനധ്യാപകരുടെയും ജനപ്രതിനിധികളുടെയും യോഗം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വിളിച്ച് ചേര്‍ക്കണമെന്ന് യോഗം നിര്‍ദേശിച്ചു.
എം എല്‍ എമാരുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിക്കുന്ന പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൊതുമരാമത്ത്-ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പുകള്‍ ത്വരിതപ്പെടുത്തണമെന്നും എം എല്‍ എ മാര്‍ ആവശ്യപ്പെട്ടു. പൊതുമരാമത്ത് വകുപ്പില്‍ ഒഴിവുള്ള തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കാനും തീരുമാനിച്ചു. മലപ്പുറം-തിരൂര്‍ റോഡ്, കോട്ടപ്പടി-നൂറാടിപ്പാലം, ആശാരിക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് എന്നിവയുമായി ബന്ധപ്പെട്ട പൊതുമരാമത്ത് പ്രവൃത്തികള്‍ ത്വരിതപ്പെടുത്താന്‍ നിര്‍ദേശിച്ചു.
ജില്ലയിലെ തീരദേശമേഖലയില്‍ കടലാക്രമണം രൂക്ഷമാവുന്ന സാഹചര്യത്തില്‍ തീരത്തുടനീളം കടല്‍”ഭിത്തി നിര്‍മിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. തിരൂര്‍ പുഴ സംരക്ഷണത്തിന്റെ “ഭാഗമായി നടപ്പാക്കുന്ന പ്രൊജക്ടുകള്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ തയ്യാറാക്കുന്നതിന് പകരം പുഴയുടെ ഇരുവശവും ഉള്‍പ്പെടുന്നവിധം തയ്യാറാക്കിയാല്‍ മാത്രമേ സംരക്ഷണം ഫലപ്രദമാകൂവെന്നും യോഗം വിലയിരുത്തി. പുത്തനത്താണി ടൗണില്‍ സ്വകാര്യ വ്യക്തി കൈയേറിയ ഒമ്പത് സെന്റ് സ്ഥലത്തെ നിര്‍മാണം പൊളിച്ച് നീക്കാന്‍ നടപടിയെടുക്കും.
എല്‍ ഡി സി-ലാസ്റ്റ് ഗ്രേഡ് നിയമനങ്ങള്‍ ത്വരിതപ്പെടുത്തും.
യോഗത്തില്‍ എം എല്‍ എമാരായ പി ഉബൈദുല്ല, സി മമ്മൂട്ടി, എം ഉമ്മര്‍, അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി, വിദ്യാഭ്യാസ മന്ത്രിയുടെ പ്രതിനിധി ഹനീഫ പുതുപ്പറമ്പ്, നഗര കാര്യ-ന്യൂനപക്ഷ ക്ഷേമ മന്ത്രിയുടെ പ്രതിനിധി അമീന്‍ ഷീലത്ത്, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി കെ എ റസാഖ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ ശശികുമാര്‍ സംസാരിച്ചു.

Latest