തിരുവനന്തപുരം: 35ാമത് ദേശീയ ഗെയിംസ് മത്സരങ്ങള്‍ക്ക തുടക്കമായി. തിരുവനന്തപുരത്ത് തുടങ്ങിയ നീന്തല്‍ മത്സരങ്ങളില്‍ കേരളം ഫൈനലില്‍ കടന്നു. പുരുഷന്‍മാരുടെ 200 മീറ്റര്‍ ഫൈനലില്‍ എ എസ് ആനന്ദ്, സജന്‍ പ്രകാശ് എന്നിവര്‍ ഫൈനലില്‍ എത്തി. വനിതാ വിഭാഗത്തില്‍ ജോമി ജോര്‍ജും എ എസ് സന്ധ്യയും ഫൈനലില്‍ പ്രവേശിച്ചു.
കോഴിക്കോട് നടക്കുന്ന പുരുഷ ഫുട്‌ബോള്‍ മത്സരത്തില്‍ തമിഴ്‌നാടിനെ ഗോവ തോല്‍പ്പിച്ചു. തൃശൂരില്‍ ആരംഭിച്ച വനിതാ ഫുട്‌ബോളില്‍ കേരളം ബംഗാളിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു. ഹോക്കി മത്സരം കൊല്ലത്ത് തുടങ്ങി. ആദ്യ മത്സരത്തില്‍ സര്‍വീസസ് പഞ്ചാബിനെ തോല്‍പ്പിച്ചു.