ആത്മവിശ്വാസത്തോടെ വനിതാ ഫുട്‌ബോള്‍ ടീം

Posted on: February 1, 2015 10:37 am | Last updated: February 1, 2015 at 10:37 am

FOOTBALLതൃശൂര്‍: പുതുമുഖങ്ങളെ അണിനിത്തി കിരീടം നേടാനുള്ള മലയാളി പെണ്‍പടയുടെ തേരോട്ടം ഇന്നു ആരംഭിക്കും. തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഇന്നു രാവിലെ ഏഴരക്കു പശ്ചിമ ബംഗാളിനെതിരെയാണ് ആദ്യ മത്സരം. അഞ്ച് ്യൂദേശീയ ഗെയിംസ് മത്സരങ്ങള്‍ കളിച്ച സുബിത പൂവാട്ടയാണ് ടീമിലെ ഏറ്റവും അനുഭവ സമ്പത്തുള്ള താരം.
അന്തര്‍ സംസ്ഥാന മത്സരങ്ങളും, കാലിക്കറ്റ്, മഹാത്മഗാന്ധി സര്‍വ്വകലാശാല ടീമുകളില്‍ കളിച്ച് കഴിവ് തെളിയിച്ചവരുമാണ് ടീമിലെ ഒട്ടുമിക്ക താരങ്ങളും. ഡല്‍ഹി, ഒഡീഷ, ടീമുകള്‍ കൂടി ഉള്‍ക്കൊള്ളുന്ന പൂള്‍ എ യിലാണ് കേരളം മത്സരിക്കുന്നത്. കരുത്തരായ ടീമുകളാണ് പൂളില്‍ ഉള്ളത് എന്നത് കൊണ്ട് തന്നെ വിജയം അത്ര എളുപ്പമാകില്ലെന്ന ബോധ്യം താരങ്ങള്‍ക്കുണ്ട്. അതിനാല്‍ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ലക്ഷ്യമെന്ന് താരങ്ങള്‍ പറഞ്ഞു.
ഒഡീഷയടക്കമുള്ള കരുത്തരുടെ പൂളിള്‍ നിന്നു സെമി പ്രവേശനം ഉറപ്പാക്കാന്‍ ഒരോ മത്സരത്തിലും വിജയം അനിവാര്യമാണെന്നു അസിസ്റ്റന്റ് കോച്ച് പി വി പ്രിയ പറഞ്ഞു. 4-4-2 എന്ന രീതിയിലായിരിക്കും ടീം കളികളത്തില്‍ ഇറങ്ങുക.
കളിയിലെ സാഹചര്യത്തിന് അനുസരിച്ചു ടീം ഘടനയില്‍ മാറ്റം വരുത്തും. ജിബിഷയാണ് ടീം ക്യാപ്റ്റന്‍. കോച്ച് സതീവന്‍ ബാലന്‍