Connect with us

International

യമനിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹാരമില്ലാതെ തുടരുന്നു

Published

|

Last Updated

സന്‍ആ: യമനില്‍ തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിക്കുള്ള പരിഹാരം വീണ്ടും അകലുന്നു. പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ചര്‍ച്ചയില്‍ നിന്ന് ഒരു വിഭാഗം വിട്ടുനിന്നതോടെയാണ് പ്രതിസന്ധി വീണ്ടും ശക്തമാകുന്നത്. ഇത്തരം ചര്‍ച്ചകള്‍ അര്‍ഥശൂന്യമാണെന്നും സമയം വെറുതെ കളയുന്നതാണെന്നും ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്ന വിഭാഗം കുറ്റപ്പെടുത്തുന്നു. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ചര്‍ച്ചയില്‍ ഇപ്പോള്‍ പങ്കെടുക്കാന്‍ മുന്നോട്ടുവന്നിരിക്കുന്നത് മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സ്വലാഹിന്റെ ജനറല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് മാത്രമാണ്. ജനുവരി 22നാണ് പ്രസിഡന്റായിരുന്ന അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദിയും അദ്ദേഹത്തിന്റെ കാബിനറ്റും രാജിവെച്ചിരുന്നത്. ഇതിന് ശേഷം നിരവധി രാഷ്ട്രീയ പ്രതിസന്ധികള്‍ രാജ്യം നേരിട്ടിരുന്നു. ഇതിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സമാധാന ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നതെങ്കിലും ഇതിനോട് സഹകരിക്കുന്ന പാര്‍ട്ടികള്‍ വളരെ കുറവാണ്.