Connect with us

Malappuram

കുടിവെള്ള വിതരണം പുന:സ്ഥാപിച്ചില്ല; നാട്ടുകാര്‍ അസി. എന്‍ജിനീയറെ തടഞ്ഞു

Published

|

Last Updated

വണ്ടൂര്‍: മാസങ്ങളായി മുടങ്ങി കിടക്കുന്ന കുടിവെള്ള വിതരണ പൈപ്പ് ലൈനിലെ തകരാര്‍ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടൂകാര്‍ അസിസ്റ്റന്റ്എന്‍ജിനീയറെ തടഞ്ഞു.
കുറ്റിയില്‍, പഴയ വാണിയമ്പലം പ്രദേശത്തുകാരാണ് വാട്ടര്‍ അതോറിറ്റി അസി. എന്‍ജിനീയര്‍ അയ്യപ്പനെ തടഞ്ഞത്. രണ്ട് മാസമായി പ്രദേശത്തെ കുടിവെള്ളവിതരണം മുടങ്ങികിടക്കുകയാണ്. പൈപ്പ്‌ലൈനിലെ തകരാര്‍ ആണെന്നാണ് ജലവിഭവവകുപ്പ് അധികൃതര്‍ പറയുന്നത്. അറ്റകുറ്റപ്പണികളും വൈകുകയാണ്. ഇതിനെതിരെ കഴിഞ്ഞ മാസം നാട്ടുകാര്‍ വാട്ടര്‍ അതോറിറ്റി ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയിരുന്നു.
ദിവസങ്ങള്‍ക്കകം പരിഹാരമുണ്ടാക്കാമെന്ന ഓഫീസ് അധികൃതരുടെ വാഗ്ദാനത്തെ തുടര്‍ന്നാണ് അന്ന് സമരംഅവസാനിപ്പിച്ചത്. എന്നാല്‍ മാസം ഒന്നും കഴിഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ല. പ്രശ്‌നത്തില്‍ ജനമൈത്രി പോലീസും ഇടപെട്ടിട്ടുണ്ട്. കുടിവെള്ള വിതരണം പുന:സ്ഥാപിക്കാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളെല്ലാം ഇടപെട്ട് ചെയ്യുമെന്ന് വണ്ടൂര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. സമരത്തിന് ചോക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാട്ടറ ലൈല, കമ്മു, പാലമ്പറ്റകുട്ടന്‍, സി ഗീത, ഇബ്‌റാഹീം, സി ഇത്തിക്കുട്ടി, ബിന്ദു, സി മിനി നേതൃത്വം നല്‍കി.

Latest