Connect with us

Malappuram

വൈകല്യമുള്ളവരുടെ വിദ്യാഭ്യാസ പുരോഗതിക്ക് ശ്രമം നടത്തണം: എം എല്‍ എ

Published

|

Last Updated

മങ്കട: കാഴ്ച വൈകല്യമുള്ളവരുടെ വിദ്യാഭ്യാസപുരോഗതിക്ക് വേണ്ട ശ്രമം നടത്തണമെന്ന് അഹമ്മദ് കബീര്‍ എം.എല്‍.എ പറഞ്ഞു. കേരള അന്ധവിദ്യാലയത്തിന്റെ വജ്രജൂബിലി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ചടങ്ങില്‍ð കൂട്ടിലങ്ങാടി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബശീര്‍മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. കാഴ്ചക്കുറവുള്ളവരുടെ വിഭാഗം ലോകകപ്പ് ക്രിക്കറ്റ് വൈസ് ക്യാപ്റ്റനും പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ മുഹമ്മദ് ഫര്‍ഹാനെ ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ ആനയിച്ചു.