Connect with us

Malappuram

വൈദ്യര്‍ മഹോത്സവത്തിന് തുടക്കമായി

Published

|

Last Updated

കൊണ്ടോട്ടി: മഹാകവി മോയിന്‍ കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയുടെ ഈ വര്‍ഷത്തെ വൈദ്യര്‍ മഹോത്സവത്തിനു തുടക്കമായി. എം പി അബ്ദു സമദ് സമദാനി എം എല്‍ എ ഉദ്ഘാടനം ചെയ്തു. അക്കാദമി ചെയര്‍മാന്‍ സി പി സെതലവി അധ്യക്ഷത വഹിച്ചു.
വൈക്കം മുഹമ്മദ് ബശീര്‍, എം എ അസീസ് ആലപ്പുഴ, കെ ടി മുഹമ്മദ് തിരൂരങ്ങാടി, എം പി ഉമ്മര്‍ കുട്ടി, കെ അഹമ്മദ് കുട്ടി തുറക്കല്‍, കെ ഒ ശംസുദ്ദീന്‍ തിരുവനന്തപുരം, എം കെ അബ്ദുല്ല മൊഗ്രാല്‍, എ വി അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, സി ടി എ റസാഖ് എന്നിവരുടെ ഫോട്ടോ അനാഛാദനവും ബദറുല്‍ മുനീര്‍ ഹുസ് നുല്‍ ജമാല്‍ കാവ്യത്തിന്റെ സംഗീതാവിഷ് കാരവും സി ഡി പ്രകാശനവും നടന്നു. എ കെ അബ്ദുര്‍ഹ്മാന്‍ ഉപഹാര സമര്‍പ്പണം നടത്തി.
ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് മലയാളത്തിലെ മാപ്പിള മുദ്രകള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ഇ ടി മുഹമ്മദ് ബശീര്‍ എം പി ഉദ്ഘാടനം ചെയ്യും.
“മാപ്പിളമാരും പത്രപ്രവര്‍ത്തനവും” വിഷയത്തില്‍ എം ഐ തങ്ങള്‍, “വിദ്യാഭ്യാസ മുന്നേറ്റത്തിലെ മാപ്പിള പങ്കാളിത്തം” വിഷയത്തില്‍ പി എ റശീദ്, “മാപ്പിളമാരും കലാജീവിതവും” വിഷയത്തില്‍ ഡോ.ഉമര്‍ തറമേല്‍, “മാപ്പിളമാരും കേരളത്തിന്റെ സാംസ്‌ക്കാരിക ചരിത്രവും” വിഷയത്തില്‍ വി ഹിക്മത്തുള്ള എന്നിവര്‍ സംസാരിക്കും. സീതി കെ. വയലാര്‍, പ്രൊഫ. കെ മുഹമ്മദ് എന്നിവരും പങ്കെടുക്കും. വൈകീട്ട് 5.45 ന് വൈദ്യര്‍ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഖവാലി കിഴിശ്ശേരി കെ കെ കുട്ടി അവതരിപ്പിക്കും.
വൈകീട്ട് ഏഴിന് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം കെ. മുഹമ്മദുണ്ണി ഹാജി എം എല്‍ എ ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുസലാം മുഖ്യാതിഥിയാവും.

Latest