Connect with us

Kozhikode

ഓണ്‍ലൈന്‍ മണല്‍ ഫോറം : നിബന്ധന കര്‍ശനമാക്കി

Published

|

Last Updated

കോഴിക്കോട്: മണല്‍പാസ് ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ മണല്‍ഫോറം അനുവദിക്കുന്നതിനുളള നിബന്ധനകള്‍ കര്‍ശനമാക്കി. കലക്ടറേറ്റ് ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തദ്ദേശസ്വയംഭരണ സ്ഥാപനം അംഗീകരിച്ച കാലാവധി കഴിയാത്ത ബില്‍ഡിംഗ് പെര്‍മിറ്റുള്ള ഗാര്‍ഹികാവശ്യത്തിനുളള കെട്ടിടങ്ങള്‍ക്ക് മാത്രമാണ് മണല്‍ഫോറം അനുവദിക്കുക. ബില്‍ഡിംഗ് പെര്‍മിറ്റ് ലഭിച്ച വ്യക്തിയുടെ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് നമ്പറായിരിക്കണം ഫോറത്തില്‍ പൂരിപ്പിക്കേണ്ടത്. തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കാത്തവര്‍ ബി എല്‍ ഒയുടെ കത്തും റേഷന്‍ കാര്‍ഡും സഹിതം നേരിട്ട് ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കിയാല്‍ അത് പരിശോധിച്ച് റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട മറ്റ് അംഗങ്ങളുടെ പേര് ചേര്‍ക്കുന്നതിന് അനുമതി പത്രം നല്‍കും. ജില്ലയിലെ മുഴുവന്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാവുന്നതാണ്.

Latest