Connect with us

Kozhikode

പെണ്‍കുട്ടികള്‍ക്കായി 'കരുത്ത്' പദ്ധതി തുടങ്ങി

Published

|

Last Updated

കോഴിക്കോട്: സ്ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ സ്ത്രീകള്‍ മാനസികമായ കരുത്ത് ആര്‍ജ്ജിക്കേണ്ടത് അത്യാവശ്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല പറഞ്ഞു. കൗമാര ശാക്തീകരണം ലക്ഷ്യമിട്ട് ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന കരുത്ത്’പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടുവണ്ണൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു. കായികപരമായി മുന്‍പന്തിയില്‍ നില്‍ക്കുന്ന തലമുറയെ വളര്‍ത്തിയെടുക്കാന്‍ പദ്ധതിയിലൂടെ കഴിയുമെന്നും ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് എല്ലാ സ്‌കൂളുകളിലേക്കും പദ്ധതി നടപ്പാക്കുമെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം കാസര്‍കോട് കക്കാട് ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് ആദ്യമായി കരുത്ത് പദ്ധതി നടപ്പാക്കിയത്. പദ്ധതി സംസ്ഥാന വ്യാപകമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ മൂന്നു സ്‌കൂളുകളില്‍ ഇത് നടപ്പാക്കും. നടുവണ്ണൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, കടത്തനാട് രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, കൊയിലാണ്ടി ഗവ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവയാണ് ആദ്യ ഘട്ടത്തിലെ സ്‌കൂളുകള്‍.

Latest