Connect with us

Thrissur

സെമിനാര്‍ സംഘടിപ്പിച്ചു

Published

|

Last Updated

ഗുരുവായൂര്‍: മഹാത്മാ ഗാന്ധിജിയുടെ 67ാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഗുരുവായൂര്‍ ലിറ്റില്‍ ഫഌവര്‍ കോളേജില്‍ നെഹ്‌റു പീസ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച “”മാറ്റപ്പെടുന്ന സമൂഹത്തില്‍ ഗാന്ധി ദര്‍ശനത്തിന്റെ കാലിക പ്രസക്തി”” എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കേരള സംഗീത- നാടക അക്കാദമി ജനറല്‍ സെക്രട്ടറി ഡോ. പി വി കൃഷ്ണന്‍നായര്‍ ഉദ്ഘാടനം ചെയ്തു.
ഗുരുവായൂര്‍ നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍ പ്രഫ. പി കെ ശാന്തകുമാരി ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. എം ജി എസ് നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. ഗുരുവായൂര്‍ ലിറ്റില്‍ ഫഌവര്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ട്രീസ ഡൊമിനിക്, ഗുരുവായൂര്‍ നഗരസഭ പ്രതിപക്ഷ നേതാവ് കെ പി എ റഷീദ്, ശശി വാറണാട്ട് സംസാരിച്ചു. സെമിനാറിന് മുമ്പ് കോളേജ് അങ്കണത്തിലെ ഗാന്ധിപ്രതിമക്ക് ഹാരാര്‍പ്പണവും, പുഷ്പ്പാര്‍ച്ചനയും നടത്തി.

 

Latest