Connect with us

Thrissur

ഓര്‍ഡിനന്‍സ് കത്തിച്ച് കര്‍ഷക പ്രതിഷേധം

Published

|

Last Updated

ഇരിങ്ങാലക്കുട: ജനവിരുദ്ധവും രാജ്യതാല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധവുമായ ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത കര്‍ഷകസമിതിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ ഓര്‍ഡിനന്‍സിന്റെ പകര്‍പ്പ് കത്തിച്ച് പ്രതിഷേധിച്ചു.കോര്‍പറേറ്റ് ലോബിയുടെയും ഭൂമാഫിയയുടെയും സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി മോഡി സര്‍ക്കാര്‍ കൊണ്ടുവന്ന ഈ ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് കര്‍ഷക താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും, ഇതുമൂലം കാര്‍ഷികോല്‍പ്പാദനം ചുരുങ്ങുന്നതിനാല്‍ ഭക്ഷ്യസുരക്ഷ അപകടത്തിലാകുമെന്നും സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള കര്‍ഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി സെബി ജോസഫ് പറഞ്ഞു.അഖിലേന്ത്യാ കിസാന്‍ സഭ ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡണ്ട് ടി.ജി ശങ്കരനാരായണന്‍, എം.ബി രാജു, ഹരിദാസ് പട്ടത്ത്, ടി.വി ലീല തുടങ്ങിയവര്‍ സംസാരിച്ചു.

---- facebook comment plugin here -----

Latest