Connect with us

Thrissur

യുവാവിനെ തടഞ്ഞുവെച്ച് ആക്രമിച്ചു

Published

|

Last Updated

കുന്നംകുളം: ബൈക്കിലെത്തിയ അഞ്ചംഗ സംഘം യുവാവിന്റെ തല തല്ലി പൊട്ടിച്ചു. ഡി വൈഎഫ് ഐ പ്രവര്‍ത്തകനായ ചൂണ്ടല്‍ കണ്ടംപുളളി മനോഹരന്റെ മകന്‍ സുജിത്ത് (20) നെയാണ് സംഘം തടഞ്ഞ് വെച്ച് ആക്രമിച്ചത്.ഉച്ചകഴിഞ്ഞ് നാലിനായിരുന്നു സുജിത്തിന് നേരെ അക്രമണമുണ്ടായത്.ബൈക്കില്‍ ചൂണ്ടലിലേക്ക് പോകുമ്പോഴാണ് റോഡില്‍ തടഞ്ഞ് നിര്‍ത്തി ഇരുമ്പ് പൈപ്പ് കൊണ്ട് തലക്ക് അടിച്ചതെന്ന് സുജിത്ത് പറഞ്ഞു.
റോഡില്‍ വെച്ച് ആക്രമിച്ച ശേഷം അടുത്തുളള ആളൊഴിഞ്ഞ വീട്ടിലേക്ക് സുജിത്തിനെ കൊണ്ട് പോയി ജനല്‍ കമ്പിയില്‍ കെട്ടിയിട്ട് മര്‍ദിച്ചു.ഓടിക്കൂടിയ നാട്ടുകാര്‍ സുജിത്തിനെ ആശുപത്രിയിലെത്തിച്ചത്.കഴിഞ്ഞ ദിവസം നടന്ന ചൂണ്ടല്‍ മേലക്കാവ് പൂരത്തോടനുബന്ധിച്ച് നടന്ന തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്ന് സൂചന.സംഭവസ്ഥലത്ത് നിന്ന് പോലീസ് ഒരു ബൈക്ക് കസ്റ്റഡിയിലെടുത്തു.
സി പി എം ബ്രാഞ്ച് സെക്രടറി ചൂണ്ടല്‍ വാഴപ്പുളളി ജോര്‍ജിന്റെ വീടിനു നേരെയും സംഘം ആക്രമം അഴിച്ച് വിട്ടു.ബൈക്കുകളിലെത്തിയ ഇവര്‍ വീടിനു നേരെ ആക്രമം നടത്തുകയായിരുന്നു.വീടിന്റെ ജനല്‍ ചില്ലുകളും ലൈറ്റുകളും തല്ലിത്തകര്‍ത്തു.ഓടുകളും തകര്‍ത്തിട്ടുണ്ട്.

Latest