Connect with us

Palakkad

ഗാന്ധി ഘാതകരെ ആദരിക്കുന്നവര്‍ക്ക് കനത്ത വില നല്‍കേണ്ടി വരും: കെ ശങ്കരനാരായണന്‍

Published

|

Last Updated

പാലക്കാട്: ഗാന്ധിഘാതകരെ ആദരിക്കുന്ന പുത്തന്‍ പ്രവണത ഭരണകൂടത്തിന്റെ തണലില്‍ നടത്തുന്നവര്‍ക്ക് കനത്ത വില നല്‍കേണ്ടി വരുമെന്ന് മുന്‍ മഹാരാഷ്ട ഗവര്‍ണ്ണര്‍ കെ ശങ്കരനാരായണന്‍ പ്രസ്താവിച്ചു.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മാനവ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. ബി ജെ പിയുടെ മതേതരത്വം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ‘ഭാരതം അതിനെ നേരിടും. ഡി സി സി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍ സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു.
ഷാഫി പറമ്പില്‍ എം എല്‍ എ, നഗരസഭ‘ ചെയര്‍മാന്‍ പി വിരാജേഷ്, ഡി സി സി ‘ാരവാഹികളായ സുലൈമാന്‍ ഹാജി, പി നന്ദബാലന്‍, എ ബാലന്‍, പി ബാലചന്ദ്രന്‍, പി എ രമണി‘ഭായ്, രാജേശ്വരി ജയപ്രകാശ് പങ്കെടുത്തു. ജില്ലയില്‍ 23 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി 23 ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ രക്തസാക്ഷിത്വദിനമാചരിച്ചു. മലമ്പുഴ എ രാമസ്വാമി, പുതുശേരി പി വി രാജേഷ്, ചിറ്റൂര്‍ കെ അച്ചുതന്‍ എം എല്‍ എ , പട്ടാമ്പി സി പി മുഹമ്മദ് എം എല്‍ എ, ഒറ്റപ്പാലം വി കെ ശ്രീകണ്ഠന്‍, നെന്മാറ സി ചന്ദ്രന്‍, മമണ്ണാര്‍ക്കാട് പി ജെ പൗലോസ്, കോങ്ങാട് എ സുമേഷ്, തൃത്താല സി ടി സൈതലവി, ആലത്തൂര്‍ വി സി കബീര്‍, കൊപ്പം ടി പി ഷാജി, ചെര്‍പ്പുളശേരിയില്‍ പി എസ് അബ്ദുള്‍ഖാദര്‍, തരൂരില്‍ ശാന്തജയറാം, കുഴല്‍മന്ദത്ത് വി എസ് വിജയരാഘവന്‍, കൊല്ലങ്കോട്ട് കെ എ ചന്ദ്രന്‍, പറളിയില്‍ ശിവരാമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.