Connect with us

Wayanad

എസ് വൈ എസ് സ്വഫ്‌വ റാലി

Published

|

Last Updated

മാനന്തവാടി: “സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം എന്ന ശീര്‍ഷകത്തില്‍ മലപ്പുറം താജുല്‍ ഉലമാ നഗറില്‍ നടക്കുന്ന എസ് വൈ എസ് 60-ാം വാര്‍ഷികത്തിന്റെ ഭാഗമായി സോണ്‍ എസ് വൈ എസ് മാനന്തവാടിയില്‍ സ്വഫ്‌വ റാലിയും പ്രവര്‍ത്തക കണ്‍വെന്‍ഷനും നടത്തി. പ്രവര്‍ത്തക കണ്‍വന്‍ഷനും സഫ്‌വ അംഗങ്ങളുടെ പരിശീലനവും എസ് അബ്ദുല്ല ഉദ്ഘാടനം ചെയ്തു.സയ്യിദ് ഹാശിം തങ്ങള്‍ പള്ളിക്കല്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ കെ എസ് മുഹമ്മദ് സഖാഫി,മുഹമ്മദലി സഖാഫി പുറ്റാട്, സുലൈമാന്‍ അമാനി എന്നിവര്‍ വിഷയം അവതരിപ്പിച്ചു. സ്വഫ്‌വ റാലിക്ക് നൗഷാദ് കണ്ണോത്ത്മല, ഹനീഫ കൈതക്കല്‍, സോണ്‍ സ്വഫ്‌വ ചീഫ് ഉമര്‍ മുസ്‌ലിയാര്‍, മുഹമ്മദലി നദ്‌വി, അലി കെ തവിഞ്ഞാല്‍,ഹസൈനാര്‍ സഅദി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.പൊതു സമ്മേളനത്തില്‍ ജമാല്‍ സഅദി പള്ളിക്കല്‍ പ്രഭാഷണം നടത്തി.

Latest