Connect with us

Wayanad

മാനന്തവാടി നഗരസഭ: എതിര്‍പ്പുമായി പയ്യമ്പള്ളിക്കാര്‍

Published

|

Last Updated

മാനന്തവാടി: മാനന്തവാടിയെ നഗരസഭയാക്കാനുള്ള തീരുമാനത്തില്‍ പയ്യമ്പള്ളി പ്രദേശവാസികളുടെ എതിര്‍പ്പ് ശക്തമാകുന്നു. 52000ല്‍ പരം ജനങ്ങളും മുപ്പതിനായിരത്തില്‍ പരം വോട്ടര്‍മാരുമാണ് മാനന്തവാടി, പയ്യന്പള്ളി എന്നീ വില്ലേജുകളിലായി ഉള്ളത്. ജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത് മാനന്തവാടി പഞ്ചായത്തിനെ വിഭജിച്ച് പയ്യന്പള്ളി പഞ്ചായത്ത് രൂപവത്ക്കരിക്കണമെന്നാണ് പയ്യമ്പള്ളിയിലെ വിവിധ സംഘടനകളും ജനങ്ങളും ആവശ്യപ്പെടുന്നത്.
സമഗ്രവികസനത്തിനുതകുന്ന തരത്തില്‍ മാനന്തവാടി പഞ്ചായത്ത് വിഭജിക്കേണ്ടത് അനിവാര്യമാണെന്ന് കാണിച്ച് വയനാട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ മുന്പ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നതായും ഇവര്‍ പറയുന്നു. 199596 കാലയളവില്‍ പയ്യമ്പള്ളി ഉള്‍പ്പെടെയുള്ള പഞ്ചായത്തുകള്‍ രൂപവത്ക്കരിച്ചു കൊണ്ട് കരട് വിഞ്ജാപനം ഉണ്ടായെങ്കിലും തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന്റെ പേരില്‍ ഹൈക്കോടത്ഇടപെട്ട് ഇത് നിര്‍ത്തി വയ്ക്കുകയാണുണ്ടായത്.
വയനാട്ടില്‍ നിന്നും തദ്ദേശസ്വയംഭരണ വകുപ്പ് ശുപാര്‍ശ ചെയ്ത നാല് പഞ്ചായത്തുകളില്‍ ജനസംഖ്യ, ഭൂവിസ്തൃതി, നികുതി വരുമാനം, സ്വാഭാവിക അതിര്‍ത്തി എന്നീ മാനദണ്ഡങ്ങള്‍ പ്രകാരം പഞ്ചായത്താവാന്‍ ഏറ്റവും അനുയോജ്യമായത് പയ്യമ്പള്ളിയാണെന്ന് പ്രദേശവാസികള് അവകാശപ്പെടുന്നു. പയ്യന്പള്ളി പഞ്ചായത്തുണ്ടാക്കാതെ മാനന്തവാടി നഗരസഭ രൂപവത്ക്കരിക്കുകയാണെങ്കില്‍ ജനങ്ങള്‍ നികുതിഭാരത്താല്‍ ബുദ്ധി മുട്ടുമെന്നും ഒട്ടേറെ കാര്‍ഷിക വികസന പദ്ധതികള്‍ നഷ്ടമാവുമെന്നും പ്രദേശവാസികള്‍ ആശങ്കപ്പെടുന്നു. ആയിരങ്ങള്‍ക്ക് തൊഴിലും അന്നവുമേകുന്ന കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലുറ്പ്പ് പദ്ധതി ഇല്ലാതായി അയ്യങ്കാളി പദ്ധതി സ്ഥാനം പിടിക്കുന്നതോടെ സാധാരണക്കാരായ ജനങ്ങള്‍ ദുരിതത്തിലാവും. കാര്‍ഷിക ഗ്രാണീണ മേഖലയായ പയ്യമ്പള്ളിയില്‍ 28 ശതമാനത്തിലധികം ആദിവാസി വിഭാഗത്തില്‍ പെട്ടവരാണ്. മാനന്തവാടി പഞ്ചയത്തില്‍ ആകെയുള്ള 23 വാര്‍ഡുകളില്‍ മൂന്നെണ്ണം മാത്രമാണ് നഗരപ്രദേശം. അതിനാല്‍ പയ്യന്പള്ളി പഞ്ചായത്ത് രൂപവത്ക്കരിക്കണമെന്നാണ് പ്രദേശവാസികള് ആവശ്യപ്പെടുന്നത്.
മാനന്തവാടി നഗരസഭ രൂപവത്ക്കരിക്കാനുള്ള നീക്കത്തില്‍ പയ്യന്പള്ളി ഫ്രണ്ട്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് കഌബ്ബ് പ്രതിഷേധിച്ചു. പ്രസിഡന്റ് അജീഷ് അധ്യക്ഷത വഹിച്ചു. എം.ജി. വര്‍ഗ്ഗീസ്, എം.ജെ. ജോണി, നിഷാന്ത്, ജെയ്‌സണ്‍ എന്നിവര്‍ സംസാരിച്ചു.
പയ്യന്പള്ളി പഞ്ചായത്ത് രൂപവത്ക്കരിക്കാത്ത അധികൃതരുടെ നടപടിയില് പയ്യന്പള്ളി െ്രെഡവേഴ്‌സ് യൂണിയന്‍ പ്രതിഷേധിച്ചു. മാനന്തവാടി നഗരസഭ രൂപവത്ക്കരിക്കാനുള്ള നീക്കത്തില്‍ നിന്നും അധികൃതര്‍ പിന്‍മാറണമെന്ന് യോഗം ആവശ്യപ്പെട്ടു. വയനാട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുക, പെട്രോളിന്റെയും ഡീസലിന്റെയും വില കുറക്കുക, പൊട്ടിപെളിഞ്ഞ റോഡുകള്‍ ഗതാഗതയോഗ്യമാക്കുക എന്നീ ആവശ്യങ്ങള്‍ യോഗം ഉന്നയിച്ചുറജി പാലക്കാട്ട് അധ്യക്ഷത വഹിച്ചു. സതീഷ് നെടിയാമറ്റം, ദാമോദരന്‍, സണ്ണി വെണ്ടര്‍മ്യാലില്‍, ബിജു അത്തിങ്കല്‍ എന്നിവര്‍ സംസാരിച്ചു.