Connect with us

Wayanad

റവന്യൂ അദാലത്തില്‍ പരിഹരിച്ചത് 5385 പരാതികള്‍

Published

|

Last Updated

കല്‍പ്പറ്റ: റവന്യൂ മന്ത്രി അടൂര്‍ പ്രകാശിന്റെ നേതൃത്വത്തില്‍ നടത്തിയ റവന്യൂ-സര്‍വ്വെ അദാലത്തില്‍ 5385 പരാതികള്‍ക്ക് തീര്‍പ്പ് കല്‍പ്പിച്ചു. ആകെ 8225 പരാതികളാണ് കലക്ടറേറ്റിലും വിവിധ താലൂക്കുകളിലും ലഭിച്ചത്. ഒക്‌ടോബര്‍ 31 വരെ 5342 പരാതികളാണ് റവന്യൂ അദാലത്തില്‍ പരിഗണിക്കുന്നതിനായി ലഭിച്ചത്. ഇന്നലെ അദാലത്ത് വേദിയില്‍ മാത്രം 1115 പേരാണ് പരാതി നല്‍കിയത്.
ഇവയില്‍ ഭൂരിഭാഗവും സര്‍വ്വെ, നികുതി, പട്ടയം എന്നിവ സംബന്ധിച്ചുള്ളവയാണ്. ബാക്കി വന്ന 1727 പരാതികളില്‍ സര്‍ക്കാര്‍ തീരുമാനമടക്കം വേണ്ടതിനാലാണ് തീര്‍പ്പ് കല്‍പ്പിക്കാന്‍ കഴിയാതെയിരുന്നത്. ഓരോ പരാതിയി•േലും നിശ്ചിത തീയതിക്കകം പരിഹരിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ ഈ പരാതികള്‍ പരിശോധിച്ച് അപേക്ഷകര്‍ക്ക് മറുപടി നല്‍കണം.
ഇന്നലെ രാവിലെ കൃത്യം ഒമ്പതിന് തന്നെ തുടങ്ങിയ അദാലത്ത് നീണ്ട 11 മണിക്കൂറുകള്‍ കഴിഞ്ഞ് രാത്രി എട്ട് മണിയോടെയാണ് അവസാനിച്ചത്.
അപേക്ഷകര്‍ ഓരോരുത്തരോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞ മന്ത്രി പരിഹാരം നിര്‍ദേശിച്ചതിനൊപ്പം ആശ്വാസവാക്കുകളും നല്‍കിയാണ് മടക്കിയത്. പട്ടികവര്‍ഗ-യുവജനക്ഷേമ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി എം എല്‍ എമാരായ ഐ സി ബാലകൃഷ്ണന്‍, എം വി ശ്രേയാംസ്‌കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ റഷീദ്, ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍, എ ഡി എം പി വി ഗംഗാധരന്‍, വൈസ് പ്രസിഡന്റ് ടി ഉഷാകുമാരി, നഗരസഭാ ചെയര്‍മാന്‍ പി പി ആലി, എ ഡി എം പി വി ഗംഗാധരന്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് എം ജി ബിജു, സബ് കലക്ടര്‍ ശീറാം സാംബശിവ റാവു,സര്‍വേ വകുപ്പ് ഡയറക്ടര്‍ മിത്ര തുടങ്ങിയവര്‍ പങ്കെടുത്തു.
വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവരും അദാലത്ത് കഴിയും വരെ റവന്യൂ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
റവന്യൂ വകുപ്പ് മന്ത്രി ആറ് ജില്ലകളിലായി നടത്തിയ റവന്യൂ അദാലത്തുകളില്‍ 2.5 ലക്ഷം പരാതികള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞതായി റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. കല്‍പ്പറ്റയില്‍ വയനാട് ജില്ലാ റവന്യൂ സര്‍വ്വേ അദാലത്തില്‍ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടിക വര്‍ഗ യുവജന ക്ഷേമവകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി അദാലത്ത് ഉദ്ഘാടനം ചെയ്തു.
3,02,402 പരാതികളാണ് ആറ് ജില്ലകളില്‍ നിന്നായി ഇതുവരെ അദാലത്തില്‍ ലഭിച്ചത്. ഇതില്‍ 81% പരാതികളിലും പരിഹാരം കണ്ടെത്തി. പട്ടയം ലഭിക്കാത്തത്, ഭൂരേഖ, സര്‍വേ സംബന്ധമായത്, വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കുന്നത് സംബന്ധിച്ചുമാണ് പ്രധാനമായും ഉന്നയിക്കപ്പെട്ട പരാതികള്‍. ഇവയ്‌ക്കെല്ലാം യഥാസമയ പരിഹാരം ഉണ്ടാക്കാന്‍ റവന്യൂ അദാലത്തുകള്‍ക്ക് കഴിഞ്ഞതായി റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു.തിരുവനന്തപുരത്ത് മുഖമന്ത്രിയാണ് റവന്യൂ അദാലത്തിന് തുടക്കം കുറിച്ചത്. ആദ്യ അദാലത്തില്‍ തന്നെ 68 വര്‍ഷമായി പരിഹരിക്കാതിരുന്ന പരാതിക്ക് പരിഹാരം കണ്ടെത്താനും സാധിച്ചു. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പരിഹാരം കാണാന്‍ സംവിധാനം ഒരുക്കുമെന്ന് നിയമസഭയില്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ്് റവന്യൂ അദാലത്തുകള്‍ക്ക് തുടക്കം കുറിച്ചതെന്നും മന്ത്രി പറഞ്ഞു.
അദാലത്ത് നടത്തുന്ന ഏഴാമത്ത ജില്ലയാണ് വയനാട്. ഫെബ്രുവരി 24ന് എറണാകുളത്ത് നടത്തുന്ന അദാലത്തോടെ ഇതിന് സമാപനമാകും.
റവന്യൂ സംബന്ധിയായ പരാതികളില്‍ തീര്‍പ്പുണ്ടാക്കുന്ന കാര്യത്തില്‍ റെക്കോര്‍ഡ് നേട്ടം കൈരവരിക്കാനായെന്നും മന്ത്രി അറിയിച്ചു.
റവന്യൂ അദാലത്തുകള്‍ പൂര്‍ത്തിയായാല്‍ പട്ടയം വിതരണം ചെയ്യുന്നതിന് പ്രത്യേക പദ്ധതിക്ക് തുടക്കം കുറിക്കും.റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ സമയ ബന്ധിതമായി ലഭ്യമാക്കുന്നതിന് ശക്തമായ മോണിറ്ററിംഗ് സംവിധാനം ഒരുക്കും. ഇ- ഡിസ്ട്രിക്ട് പദ്ധതി നടപ്പിലാക്കിയതിന്് ശേഷം റവന്യൂ വകുപ്പ് ജനുവരി 28 വരെ 1.14 കോടി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച സ്ഥിതി വിവര കണക്കുകള്‍ അപ്പപ്പോള്‍ തന്നെ ഉന്നത തലങ്ങളില്‍ ലഭിക്കുന്നതിനുളള സംവിധാനവും ഒരുക്കിയിട്ടുണ്ട്. അദാലത്തില്‍ ലഭിക്കുന്ന പരാതികള്‍ പരിഹരിക്കുന്നതിന് അടിയന്തിര പ്രാധാന്യം നല്‍കും.

Latest