Connect with us

National

യുബറിനെതിരെ ബലാത്സംഗ ഇര യു എസ് കോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: യുബര്‍ ടാക്‌സിയില്‍ ബലാത്സംഗത്തിനിരയായ ഐ ടി ഉദ്യോഗസ്ഥ യുബര്‍ കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം തേടി യു എസ് കോടതിയില്‍ ഹരജി നല്‍കി. യു എസ് ആസ്ഥാനമായ യുബര്‍ ടാക്‌സി കമ്പനി ഡ്രൈവര്‍മാരെ നിശ്ചയിക്കുന്നത് ഒട്ടും പരിശോധനയില്ലാതെയാണെന്നും യാത്രക്കാരുടെ സുരക്ഷിതത്വത്തിന് വില കല്‍പ്പിക്കുന്നില്ലെന്നും ഹരജിയില്‍ യുവതി ചൂണ്ടിക്കാട്ടുന്നു. കാലിഫോര്‍ണിയ ഫെഡറല്‍ കോടതിയിലാണ് ഹരജി സമര്‍പ്പിച്ചത്.